
മൂന്നു വർഷത്തിനിടെ കുവൈത്തിൽ പതിനൊന്നര ലക്ഷത്തോളം പ്രവാസികളുടെ താമസ രേഖ റദ്ദാക്കി; കണക്കുകൾ പുറത്ത്
കുവൈത്ത് സിറ്റി : കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ കുവൈത്തിൽ പതിനൊന്നര ലക്ഷത്തോളം പ്രവാസികളുടെ താമസ രേഖ റദ്ദാക്കി. വിവിധ കാരണങ്ങളാലാണ് ഇത്രയും പേരുടെ താമസ രേഖ റദ്ദാക്കിയത്. ഇവരിൽ കൂടുതൽ പേരും സ്വന്തം തീരുമാന പ്രകാരമാണ് തങ്ങളുടെ താമസ രേഖ റദ്ദാക്കിയതെന്നാണ് വിവരം. രണ്ടാമതായി തൊഴിൽ,താമസ നിയമ ലംഘനങ്ങളെ തുടർന്ന് പിടിയിലായി നാടുകടത്തപ്പെട്ടവരുടെ താമസരേഖയാണ് അധികൃതർ റദ്ദാക്കിയത്. അറുപത്തി ഏഴാംയിരം പ്രവാസികളുടെ താമസ രേഖയാണ് കഴിഞ്ഞ വർഷം ജനുവരി മാസം മുതൽ ഈ വർഷം ഏപ്രിൽ വരെ റദ്ദാക്കപ്പെട്ടത്. പതിനൊന്നായിരം പ്രവാസികളെയാണ് ഈ വർഷം ആദ്യ പാദത്തിൽ മാത്രമായി നാട് കടത്തിയത്. 2021 ൽ സ്വകാര്യ സ്ഥാപനങ്ങളിലും ഗാർഹിക മേഖലയിലും ജോലി ചെയ്യുന്ന രണ്ട് ലക്ഷത്തി ഇരുപത്തി ഏഴായിരം പ്രവാസികൾ കുവൈത്ത് വിട്ടു. ഒരു പ്രാദേശിക പത്രമാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്. അതോടൊപ്പം തന്നെ രാജ്യത്ത് പുതുതായി എത്തുന്ന തൊഴിലാളികളുടെ എണ്ണവും കൂടിയിട്ടുണ്ട്. അറുപത്തി ഏഴായിരം പ്രവാസികളാണ് 2022 ൽ കുവൈത്തിൽ പുതുതായി എത്തിയതെന്നാണ് വിവരം. ഇതിൽ 64 ശതമാനം പേരും ഗാർഹിക തൊഴിലാളികളാണ്. പ്രവാസി തൊഴിലാളികളിൽ മുൻപിൽ ഇന്ത്യക്കാർ തന്നെയാണ്. ആകെ 965,774 ഇന്ത്യക്കാരാണ് കുവൈത്തിൽ നിലവിൽ ജോലി ചെയ്യുന്നത്. രണ്ടാമതായി ഈജിപ്ത് ( 655,234), മൂന്നാമതായി ഫിലിപ്പീൻസ് ( 274777), നാലാമതായി ബംഗ്ലാദേശ് ( 256,849) പിന്നാലെ, സിറിയ (162310) സൗദി അറേബ്യ ( 135950) എന്നിങ്ങനെയാണ് കണക്കുകൾ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5
Comments (0)