Posted By user Posted On

expatറോഡിൽ സ്വദേശി യുവാവിന്റെ അഭ്യാസ പ്രകടനം; വാഹനം ഇടിച്ച് പ്രവാസി ​ഗാർഹിക തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്ത് സിറ്റി : കുവൈത്തിൽ സ്വദേശി യുവാവിന്റെ വാഹനം ഇടിച്ച് പ്രവാസി ​ഗാർഹിക തൊഴിലാളിക്ക് expat ദാരുണാന്ത്യം. ജഹ്റയിലെ തൈമ പ്രദേശത്താണ് അപകടം നടന്നത്. 59 കാരിയായ ശ്രീലങ്കൻ സ്വദേശിനിയാണ് മരിച്ചത്. മിനി പിക്കപ്പ് വാഹനം ഉപയോഗിച്ച് വീലുകൾ കറക്കി അഭ്യാസം നടത്തുന്നതിനിടയിലാണ് അപകടമുണ്ടായത്. അഭ്യാസം പ്രകടനത്തിനിടയിൽ നിയന്ത്രം വിട്ട വാഹനം സ്ത്രീയെ ഇടിക്കുകയായിരുന്നു. അപകട സ്ഥലത്ത് വച്ച് തന്നെ ഇവർ മരിച്ചു. സംഭവത്തിൽ 21 കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിക്കെതിരെ മനഃപൂർവ്വമല്ലാത്ത കൊലകുറ്റത്തിനാണ് കേസെടുത്തത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *