chanel no 1 വിവിധങ്ങളായ സുഗന്ധങ്ങളുടെ മേളയായി കുവൈത്തിലെ പെർഫ്യൂം എക്സിബിഷൻ
കുവൈത്ത് സിറ്റി: സുഗന്ധങ്ങളുടെ മേളയായി കുവൈത്തിലെ പെർഫ്യൂം എക്സിബിഷൻ. കുവൈത്ത് ഇന്റർനാഷനൽ chanel no 1 ഫെയർ കമ്പനിയാണ് മേള സംഘടിപ്പിച്ചത്. സുഗന്ധദ്രവ്യങ്ങൾ വാങ്ങാനും അറിയാനും നിരവധി പേരാണ് മേളയിലേക്ക് എത്തുന്നത്. വ്യാഴാഴ്ചയാണ് മിഷ്രെഫിലെ അന്താരാഷ്ട്ര മേള ഗ്രൗണ്ടിൽ എക്സിബിഷന് തുടക്കമായത്. 300ലധികം കമ്പനികളുടെ പങ്കാളിത്തത്തോടെയാണ് മേള നടക്കുന്നത്. പ്രാദേശിക കമ്പനികളും അന്താരാഷ്ട്ര ബ്രാൻഡുകളും പങ്കെടുക്കുന്നുണ്ട്.മേയ് ഒമ്പതുവരെയാണ് മേള ഉണ്ടാവുക. ലോകത്തെ ഏറ്റവും മികച്ചതും പ്രശസ്തവുമായ പെർഫ്യൂമുകളുടെ വിപുലമായ ശ്രേണിയും എക്സിബിഷനിലുണ്ട്.പെർഫ്യൂം കമ്പനികൾ തങ്ങളുടെ ഉൽപന്നങ്ങളും സേവനങ്ങളും വ്യവസായ പ്രഫഷനലുകൾക്കും ഉപഭോക്താക്കൾക്കും പ്രദർശിപ്പിക്കാനുള്ള അവസരമാണ് പ്രദർശനത്തെ കാണുന്നത്. കൂടാതെ വാച്ചുകൾ, അറബിക് പെർഫ്യൂമുകൾ, ധൂപവർഗം, പെർഫ്യൂം, ദെഹ്ൻ അൽ ഔദ്, കൂടാതെ ഓറിയന്റൽ, പാശ്ചാത്യ സുഗന്ധദ്രവ്യങ്ങൾ, വാച്ചുകൾ, സൗന്ദര്യവർധക വസ്തുക്കൾ, ആക്സസറികൾ, സലൂൺ ഉപകരണങ്ങൾ എന്നിവയും ലഭ്യമാണ്. ഒമാൻ, സൗദി അറേബ്യ, യു.എ.ഇ രാജ്യങ്ങളിൽനിന്നുള്ള കമ്പനികൾ, അന്താരാഷ്ട്ര കമ്പനികൾ എന്നിവക്ക് പ്രത്യേക ഹാളുകൾ പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. ഇതിൽ ഫ്രഞ്ച് ഉൾപ്പെടെയുള്ളവയുടെ നിരവധി പ്രദർശനങ്ങൾ ഉണ്ട്. സുഗന്ധ ദ്രവ്യങ്ങൾ, ധൂപവർഗങ്ങൾ, പെർഫ്യൂം, കസ്തൂരി എന്നിവ വാങ്ങാനും സന്ദർശകർക്ക് പെർഫ്യൂം വ്യവസായത്തിന്റെ ചരിത്രത്തെക്കുറിച്ചറിയാനും മേള അവസരമൊരുക്കുന്നുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5
Comments (0)