Posted By user Posted On

​expat മുഹമ്മദ് റോഷൻ എവിടെ? ഗൾഫിൽ ജോലിക്ക് എത്തിയ പ്രവാസി മലയാളി യുവാവിനെ ​രണ്ട് മാസമായി കാണാനില്ലെന്ന് പരാതി, സിം പ്രവർത്തന രഹിതം

റിയാദ്; സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മലയാളി യുവാവിനെ രണ്ട് മാസമായി കാണാനില്ലെന്ന് പരാതി expat. കോഴിക്കോട് വടകര പുതുപ്പണം സ്വദേശി ആഷിയാനയിൽ മുഹമ്മദ് റോഷൻ മലയിലിനെയാണ് (25) കാണാതായത്. റിയാദിലെ ഒരു റസ്റ്റോറൻറിൽ ജോലി ചെയ്തു വരികയായിരുന്നു റോഷൻ. സംഭവത്തിൽ കുടുംബം ഇന്ത്യൻ എംബസിക്ക് പരാതി നൽകി. അന്വേഷണത്തിന് സഹായം ആവശ്യപ്പെട്ട് എംബസി അധികൃതർ സൗദി വിദേശകാര്യ മന്ത്രാലയത്തിന് പരാതി കൈമാറിയിട്ടുണ്ട്. ഫെബ്രുവരി 17-നാണ് അവസാനമായി നാട്ടിലേക്ക് വിളിച്ചത്.ഫെബ്രുവരി 20 മുതലാണ് കാണാതായത്. കാണാതായതിന് ശേഷം മൊബൈൽ സിം പ്രവർത്തന രഹിതമാണ്. സമൂഹ മാധ്യമ അകൗണ്ടുകളും ഉപയോ​ഗിച്ചിട്ടില്ല. 2020 മാർച്ചിൽ ആണ് യുവാവ് റിയാദിലെത്തിയത്. യുവാവ് കഴിഞ്ഞ മൂന്ന് വർഷമായി സുലൈയിലുള്ള ഒരു മലയാളി റസ്റ്റോറൻറിലാണ് ജോലി ചെയ്തിരുന്നത്. യുവാവിനെ കുറിച്ച് അന്വേഷണം നടത്തുകയാണ് എന്നാണ് ഹോട്ടൽ നടത്തിപ്പുകാർ കുടുംബത്തെ അറിയിച്ചത്. എന്നിട്ടും ഫലം കാണാതായതോടെ മാതൃ സഹോദരി അഫ്സീന നബീൽ റിയാദിലെ ഇന്ത്യൻ എംബസിക്ക് പരാതി അയച്ചു. കമ്യൂണിറ്റി വെൽഫെയർ വിങ്ങിനും ലേബർ അറ്റാഷെക്കുമാണ് ഇമെയിലായി പരാതി അയച്ചത്. പരാതി സൗദി വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി വിഷയത്തിൽ ഇടപെടാൻ അഭ്യർഥിച്ചിട്ടുണ്ടെന്ന് എംബസി അധികൃതർ കഴിഞ്ഞ ദിവസം കുടുംബത്തെ അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *