deportതാമസ, തൊഴിൽ നിയമ ലംഘനം; കുവൈത്തിൽ നിന്ന് ഈ വർഷം എപ്രിൽ വരെ 11,000 നാടുകടത്തി
കുവൈത്ത് സിറ്റി; ഈ വർഷം ആദ്യ നാല് മാസത്തിനുള്ളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 11,000 റെസിഡൻസി deport നിയമ ലംഘകരെ കുവൈറ്റ് നാടുകടത്തി. അൽ റായ് അറബിക് പത്രമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. 2023 ജനുവരി 1 മുതൽ ഏപ്രിൽ 28 വരെ, ഏകദേശം 11,000 – പുരുഷന്മാരും സ്ത്രീകളും കുവൈറ്റിൽ നിന്ന് റെസിഡൻസി ലംഘനത്തിന് നാടുകടത്തപ്പെട്ടു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആഭ്യന്തര മന്ത്രാലയം നിയമ ലംഘകരെ പിന്തുടരുന്നത് തുടരുമെന്നും നിയമ ലംഘകർക്ക് അഭയം നൽകുന്നവർക്കെതിരെയും ഉചിതമായ നടപടിയെടുക്കാൻ യോഗ്യതയുള്ള അധികാരികൾക്ക് റഫർ ചെയ്യുമെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn
Comments (0)