Posted By user Posted On

expat പ്രവാസി മലയാളിയുടെ മരണത്തിൽ ദുരൂഹത? പിന്നിൽ ഹണിട്രാപ്പോ?; മരണത്തിന് പിന്നാലെ കാണാതായത് 600 പവൻ സ്വർണം; അന്വേഷണം വേണമെന്ന് കുടുംബം

കാസർകോട്: കാസർകോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിൻറെ മരണത്തിൽ ദുരൂഹതയുണ്ടെന്ന expat ആരോപണവുമായി കുടുംബം രം​ഗത്ത്. ഗഫൂറിൻറെ മരണത്തിന് പിന്നാലെ, 600 പവനിലേറെ സ്വർണം കാണാതായെന്ന വാർത്ത പുറത്തുവന്നതോടെയാണ് മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം രം​ഗത്തെത്തിയത്. പൂച്ചക്കാട് ഫറൂഖിയ മസ്ജിദിനടുത്തെ ബൈത്തുൽ റഹ്‍മയിലെ എം.സി.അബ്ദുൽഗഫൂറാണ് മരിച്ചത്. കഴിഞ്ഞ പതിനാലാം തീയതിയാണ് ഇദ്ദേഹത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മരണസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സ്വാഭാവിക മരണമെന്ന് ഭാര്യയും മക്കളും ബന്ധുക്കളും കരുതി. തുടർന്ന് മൃതദേഹം സംസ്കരിക്കുകയും ചെയ്തു. എന്നാൽ പിന്നീടാണ് വീട്ടിൽനിന്ന് 600ലേറെ പവൻ സ്വർണം നഷ്ടമായെന്ന കാര്യം കുടുംബം അറിയുന്നത്. ഇതോടെയാണ് കുടുംബത്തിന് മരണത്തിൽ സംശയം തോന്നിയത്. ഇതോടെ മരണത്തിൽ സംശയമുയർന്നു. അബ്ദുൽഗഫൂറിൻറെ മകൻ അഹമ്മദ് മുസമ്മിൽ ബേക്കൽ പൊലീസിൽ പരാതി നൽകി. ഹണി ട്രാപ്പ് കേസിൽ ഉൾപ്പടെ പ്രതിയായ ഒരു യുവതിക്ക് ഈ മരണത്തിൽ പങ്കുണ്ടെന്ന സംശയവും ശക്തമാണ്. പരാതിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് ബേക്കൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തുന്നതിനുള്ള അനുമതിക്കായി കാഞ്ഞങ്ങാട് ആർഡിഒയ്ക്ക് അപേക്ഷയും നൽകി. രണ്ട് ദിവസത്തിനുള്ളിൽ പോസ്റ്റ്മോർട്ടം നടത്താനാണ് ഉദ്ദേശിക്കുന്നത്. ഷാർജയിലെ സൂപ്പർമാർക്കറ്റ് ഉടമയായിരുന്നു മരിച്ച അബ്ദുൽ ഗഫൂർ.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *