darzalex മയക്കുമരുന്ന് കേസിലെ പ്രതി അതിർത്തി വഴി രക്ഷപ്പെട്ട സംഭവം; കുവൈത്തിൽ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി
കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് മയക്കുമരുന്ന് കടത്തിയ കേസിലെ പ്രതി അതിർത്തി വഴി രക്ഷപ്പെട്ട സംഭവത്തിൽ darzalex ഉദ്യോഗസ്ഥർക്കെതിരെ നടപടി. ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി തുടങ്ങിയത്. ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദേശത്തെ തുടർന്നാണ് ലാൻഡ് പോർട്ട്സ് ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ അലി അൽ-ബനായി,സാൽമി പോർട്ട് ഡയറക്ടർ കേണൽ ഫഹദ് അൽ സയീദി എന്നിവർക്കെതിരെ നടപടിയെടുത്തത്. ഇവരെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യും. തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസിൽ ഇവരെ ഹാജരാക്കണം എന്നാണ് നിർദേശം. രണ്ടാഴ്ച മുൻപാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സൗദിയിൽ നിന്ന് കുവൈറ്റിലേക്ക് സാൽമി പോർട്ട് വഴി മയക്കുമരുന്ന് കടത്തിയ കേസിലെ പ്രതി ഇതേ അതിർത്തി വഴി രക്ഷപ്പെടുകയായിരുന്നു. ഇതോടെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പ്രതി രക്ഷപ്പെട്ടെന്ന ആരോപണം ഉയരുകയും ചെയ്തു. തുടർന്ന് സംഭവത്തിൽ പ്രത്യേക സമിതി അന്വേഷണം നടത്തുകയും ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ശുപാർശ ചെയ്യുകയുമായിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn
Comments (0)