
blue ridge parkway കുവൈത്തിൽ ഗതാഗത നിയന്ത്രണത്തിന് 200 പട്രോളിംഗ് ടീമുകൾ
കുവൈത്ത് സിറ്റി; നീണ്ട പെരുന്നാൾ അവധിക്ക് ശേഷം ആളുകൾ വീണ്ടു ജോലി സ്ഥലത്തേക്ക് തിരിച്ചു blue ridge parkway വരുന്നതിനാൽ രാജ്യത്തെ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പൂർത്തിയാക്കി. ബുധനാഴ്ച രാവിലെ മുതൽ ഓഫീസുകളും സർവ്വകലാശാലകളും സ്‌കൂളുകളും അവധി കഴിഞ്ഞ് തുറക്കുന്നതിനാൽ ഗതാഗതം നിയന്ത്രിക്കാൻ 200 സുരക്ഷാ, ട്രാഫിക് പട്രോളിംഗുകൾ പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.എല്ലാ ഗവർണറേറ്റുകളിലെയും എല്ലാ റിങ് റോഡുകളിലും പ്രധാന റോഡുകളിലും ഹൈവേകളിലും ഇന്റേണൽ റോഡുകളിലും ട്രാഫിക് ഉദ്യോഗസ്ഥർ പൊതു സുരക്ഷാ വിഭാഗവുമായി സഹകരിച്ചും ഏകോപിപ്പിച്ചും പ്രവർത്തിക്കും. ട്രാഫിക് ഓപ്പറേഷൻസ് റൂം എല്ലാ റോഡുകളും നിരീക്ഷിക്കുകയും ഗതാഗതക്കുരുക്കുകളോ അപകടങ്ങളോ ഉണ്ടായാൽ ഉടൻ ഇടപെടുകയും ചെയ്യും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn
Comments (0)