സ്വദേശിവത്കരണത്തിൽ വിട്ടുവീഴ്ചയുമായായി കുവൈത്ത് സർവകലാശാല
കുവൈത്ത് സിറ്റി: കുവൈത്തിവത്കരണം കർശനമാക്കുന്നതിൽ നിന്ന് വിട്ടുവീഴ്ചയുമായി കുവൈത്ത് സർവകലാശാല. കുവൈത്ത് യൂണിവേഴ്‌സിറ്റി അക്കാദമിക് കെട്ടിടത്തിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പകരം കുവൈത്തികളെ നിയമിക്കുന്നത് നാല് വർഷത്തേക്കാണ് താത്കാലികമായി നിർത്തിവച്ചിട്ടുള്ളതെന്ന് യൂണിവേഴ്‌സിറ്റി കൗൺസിൽ അറിയിച്ചു. കുവൈത്തിവത്കരണം കർശനമായി നടപ്പാക്കണമെന്ന് സിവിൽ സർവ്വീസ് ബ്യൂറോ നിർദേശിച്ചിരുന്നു.
വർഷം തോറും വിദ്യാർത്ഥികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ നാല് വർഷത്തേക്ക് കുവൈത്തിവത്കരണം നിർത്തിവയ്ക്കാൻ യൂണിവേഴ്സിറ്റി കൗൺസിൽ ഏപ്രിൽ 12 ന് നടന്ന അവസാന യോഗത്തിൽ തീരുമാനിക്കുകയായിരുന്നു. 462ൽ 431 കുവൈത്ത് ഇതര ജീവനക്കാരെ മാറ്റണമെന്ന് സിവിൽ സർവീസ് ബ്യൂറോ ആവശ്യപ്പെട്ടതിനെ തുടർന്നാണ് യൂണിവേഴ്സിറ്റി കൗൺസിൽ വിഷയം ചർച്ച ചെയ്തത്. 2019ലെ പൊതു സർവ്വകലാശാലാ നിയമം 76 അടിസ്ഥാനമാക്കിയാണ് യൂണിവേഴ്സിറ്റി കൗൺസിൽ ഇത്തരമൊരു തീരുമാനം എടുത്തത്.
👆👆
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn
Comments (0)