Posted By user Posted On

cowin gov in ജാ​ഗ്രത കൈവിടരുത്, ഇന്ത്യയിൽ വീണ്ടും പിടിമുറുക്കി കൊവിഡ്, പോസിറ്റിവിറ്റി നിരക്ക് കൂടി; കേരളത്തിൽ അതീവ ജാ​ഗ്രത

ദില്ലി:ഇന്ത്യയിൽ വീണ്ടും പിടിമുറുക്കി കൊവിഡ്. ഒരു ദിവസത്തിനിടെ 10112 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു cowin gov in. പോസിറ്റിവിറ്റി നിരക്കിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 7.03 ശതമാനം ആണ് പോസിറ്റിവിറ്റി നിരക്ക്. കൊ​വി​ഡ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ളം ഉ​ൾ​പ്പെ​ടെ എ​ട്ടു സം​സ്ഥാ​ന​ങ്ങ​ൾ അ​തി​ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നാണ് കേന്ദ്ര നിർദേശം.കേ​ര​ള​ത്തി​ന് പു​റ​മെ, ഉ​ത്ത​ർ​പ്ര​ദേ​ശ്, ത​മി​ഴ്നാ​ട്, രാ​ജ​സ്ഥാ​ൻ, മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​ക, ഹ​രി​യാ​ന, ഡ​ൽ​ഹി സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഭൂ​ഷ​ൺ ക​ത്ത​യ​ച്ച​ത്. രോ​ഗ​ബാ​ധ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പ​ക​ർ​ച്ച ത​ട​യാ​ൻ മു​ൻ​ക​രു​ത​ൽ ​ന​ട​പ​ടി വേ​ണ​മെ​ന്നും കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന് പിന്നാലെ ദില്ലിയിലെ കോടതികളിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ത്രിപുരയിൽ പോസിറ്റിവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർക്ക് പരിശോധന നിർബന്ധമാക്കി. അതേസമയം, കേരളത്തിലെ എല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആർ) 20 ശതമാനത്തിന് മുകളിൽ ആണ്. സംസ്ഥാനത്തെ ടിപിആർ 28.25 ശതമാനമാണ്. ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയിരിക്കുന്നത് എറണാകുളം ജില്ലയിലാണ്, 35 ശതമാനം. ഏറ്റവും കുറവ് ആലപ്പുഴ, 20 ശതമാനം. ആകെ കൊവിഡ് പരിശോധനയിൽ എത്ര ശതമാനം പേർ പോസിറ്റീവായി എന്നു സൂചിപ്പിക്കുന്ന കണക്കാണ് ടിപിആർ. രാജ്യത്ത് ഡൽഹി കഴിഞ്ഞാൽ ഏറ്റവുമധികം ടിപിആർ രേഖപ്പെടുത്തിയിരിക്കുന്നത് കേരളത്തിലാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *