university കുവൈത്ത് സർവ്വകലാശാല സ്വദേശിവൽക്കരണം നിർത്തിവെക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് സർവ്വകലാശാല സ്വദേശിവൽക്കരണം താൽക്കാലികമായി നിർത്തിവെക്കുന്നു university. സിവിൽ സർവീസ് ബ്യൂറോയെ ഈ തീരുമാനം ഔദ്യോഗികമായി അറിയിച്ചു. യൂനിവേഴ്സിറ്റി കൗൺസിൽ ആണ് ഇക്കാര്യം അറിയിച്ചത്. നാലു വർഷത്തേക്ക്സ്വദേശിവൽക്കരണം നടപ്പിലാക്കുന്നത് മാറ്റിവെക്കാൻ ആണ് യൂണിവേഴ്സിറ്റി കൗൺസിൽ തീരുമാനിച്ചതെന്നാണ് പ്രാദേശിക മാധ്യമായ അൽ ഖബസ് റിപ്പോർട്ട് ചെയ്യുന്നത്. അക്കാദമിക് രംഗത്ത് യോഗ്യതയുള്ള സ്വദേശി അപേക്ഷകരുടെ കുറവിനെ തുടർന്നാണ് തീരുമാനം. നേരത്തെ 431 വിദേശികളുടെ പിരിച്ചുവിടൽ നടപടി വേഗത്തിലാക്കാൻ കുവൈത്ത് സിവിൽ സർവ്വീസ് കമ്മീഷൻ അധികൃതർക്ക് നിർദ്ദേശം നൽകിയിരുന്നു. എനാൽ ഇവർക്കു പകരം യോഗ്യരായ സ്വദേശികളെ ലഭ്യമായില്ലന്നാണ് റിപ്പോർട്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn
Comments (0)