Posted By user Posted On

kuwait police കേസ് അന്വേഷണത്തിനിടെ ഉദ്യോ​ഗസ്ഥൻ കുവൈത്ത് പൗരനെ കൊലപ്പെടുത്തി; മാനസിക പ്രശ്നമുണ്ടെന്ന് കോടതിയിൽ വാദം

കുവൈത്ത് സിറ്റി; കുവൈത്തിൽ കേസ് അന്വേഷണത്തിനിടെ ഉദ്യോ​ഗസ്ഥൻ കുവൈത്ത് പൗരനെ കൊലപ്പെടുത്തി. kuwait police കേസിൽ പ്രതിയായ ഉദ്യോ​ഗസ്ഥനെ 21 ദിവസത്തേക്ക് തടങ്കലിൽ വയ്ക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. സെൻട്രൽ ജയിലിലേക്ക് ഉദ്യോ​ഗസ്ഥനെ റഫർ ചെയ്തിട്ടുണ്ട്. മുബാറക് അൽ കബീർ പ്രദേശത്ത് വച്ചാണ് ഉദ്യോ​ഗസ്ഥൻ കുവൈത്തി പൗരനെ വെടിവച്ച് കൊന്നത്. എന്നാൽ തനിക്ക് സ്കീസോഫ്രീനിയ ഉണ്ടെന്നും അതിനാൽ ചെയ്ത പ്രവർത്തികൾക്കൊന്നും താൻ ഉത്തരവാദിയല്ലെന്നുമാണ് പ്രതിയ ഉദ്യോ​ഗസ്ഥന്റെ വാദം. താൻ മാനസികാരോ​ഗ്യ ആശുപത്രിയിൽ ചികിത്സയിലാണെന്ന് തെളിയിക്കുന്ന മെഡിക്കൽ രേഖകളും ഉദ്യോ​ഗസ്ഥൻ സമർപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ നിലവിൽ അന്വേഷണം തുടരുകയാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

https://www.kuwaitvarthakal.com/2023/04/20/employee-csc-set-four-shifts-for-government-employees-after-eid/
https://www.kuwaitvarthakal.com/2023/04/19/mahzooz-ae-nepali-driver-wins-dh20-million-grand-prize-in-mahzooz/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *