eid al fitrമാസപ്പിറവി കണ്ടു; കുവൈത്തിൽ നാളെ ചെറിയ പെരുന്നാൾ
കുവെെറ്റ്: മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് കുവൈത്തിൽ നാളെ (ഏപ്രിൽ 21, വെള്ളി) ഈദുൽ ഫിത്തർ ആയിരിക്കുമെന്ന് eid al fitr മത കാര്യ മന്ത്രാലയത്തിലെ മാസപ്പിറവി സമിതി അറിയിച്ചു. ഒമാൻ ഒഴികെയുള്ള മറ്റു ഗൾഫ് രാജ്യങ്ങളിലും ഈദ് നാളെയാണ്. ഒമാനിൽ ചെറിയ പെരുന്നാൾ ഏപ്രിൽ 22 ശനിയാഴ്ചയായിരിക്കും. അതേസമയം, മാസപ്പിറവി ദൃശ്യമാകാത്തതിനാൽ കേരളത്തിലും ശനിയാഴ്ചയാണ് പെരുന്നാൾ. ചന്ദ്രനെ കാണുന്ന സമയത്തെ ആശ്രയിച്ച് ഇസ്ലാമിക മാസങ്ങൾ 29 അല്ലെങ്കിൽ 30 ദിവസം നീണ്ടുനിൽക്കും. വ്യാഴാഴ്ച ചന്ദ്രനെ കണ്ടതോടെ വിശുദ്ധ റമദാൻ 29 ദിവസം നീണ്ടുനിന്നു. കുവെെറ്റിൽ ചെറിയ പെരുന്നാൾ അവധി നാളെ മുതൽ ആരംഭിക്കും. സർക്കാർ-സ്വകാര്യ മേഖലകളിൽ വെള്ളിയാഴ്ച മുതൽ ഏപ്രിൽ 25 ചൊവ്വാഴ്ച വരെയായിരിക്കും അവധി. വാരാന്ത്യ അവധികൾ കൂടി വരുന്നതോടെയാണ് തുടർച്ചായ അഞ്ച് ദിവസമാണ് രാജ്യത്ത് പെരുന്നാൾ അവധിയായി കിട്ടുന്നത്. അവധിക്ക് ശേഷം ഓഫീസുകൾ ഏപ്രിൽ 26 ബുധനാഴ്ച തുറന്നു പ്രവർത്തിക്കും. രാജ്യത്ത് പെരുന്നാൾ നമസ്കാരം പുലർച്ചെ 5.31ന് ആയിരിക്കും നടക്കുകയെന്ന് ഔഖാഫ് ആൻഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. വിവിധ ഗവർണറേറ്റുകളിലായി 49 കേന്ദ്രങ്ങളിലും പെരുന്നാൾ നമസ്കാരം നടക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn
Comments (0)