eid al adhaകുവൈത്തിൽ പെരുന്നാൾ അവധി, പ്രവാസികൾ നാട്ടിലേക്ക്; വിമാനത്താവളത്തിൽ തിരക്കേറി, ടിക്കറ്റ് നിരക്കിലും വർദ്ധനവ്
കുവൈത്ത് സിറ്റി: പെരുന്നാൾ അടുത്തതോടെ കുവൈത്തിലെ പ്രവാസികളെല്ലാം നാട്ടിലേക്ക് പോകാനുള്ള eid al adha തിരക്കിലാണ്. അവധി ആഘോഷത്തിന് വിവിധ രാജ്യങ്ങളിലേക്ക് പോകുന്ന കുവൈത്തികളും ഹ്രസ്വകാല അവധിക്ക് നാട്ടിൽ പോകുന്ന പ്രവാസികളുടെ എണ്ണവും അടുത്തിടെയാണ് വളരെ അധികം വർദ്ധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതോടെ വിമാനത്താവളത്തിലും തിരക്കേറിയിട്ടുണ്ട്. പെരുന്നാളിന് രാജ്യത്ത് തുടർച്ചയായ അഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ചതോടെ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ എണ്ണം കുത്തനെ ഉയർന്നു. ഇതോടെ മിക്ക വിമാന കമ്പനികളും അധിക സർവിസുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ആഘോഷസമയത്ത് യാത്രക്കാർ കൂടിയതോടെ ടിക്കറ്റ് നിരക്കിലും വർധനവുണ്ടായി. അടുത്ത ഒരാഴ്ചക്കിടെ രണ്ടര ലക്ഷത്തോളം പേർ കുവൈത്തിലേക്കും തിരിച്ചുമായി യാത്ര ചെയ്യുമെന്നാണ് ഡി.ജി.സി.എയുടെ കണക്ക്. യാത്രക്കാരുടെ ബാഹുല്യം മുന്നിൽകണ്ട് ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തിയതായി കുവൈത്ത് ഇന്റർനാഷനൽ എയർപോർട്ട് ഓപറേഷൻസ് ഡിപ്പാർട്മെന്റ് ഡയറക്ടർ മൻസൂർ അൽ ഹാഷിമി അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn
Comments (0)