ent doctor near me കുവൈത്തിൽ ഡോക്ടറെ കാണണമെങ്കിൽ ഇനി ഓൺലൈൻ ബുക്കിംഗ്, ചെയ്യേണ്ടത് ഇത്രമാത്രം
കുവൈത്ത് സിറ്റി: കുവൈത്തിൽ ഡോക്ടറെ കാണണമെങ്കിൽ ഇനി ഓൺലൈൻ ബുക്കിംഗ് ചെയ്യാം. ent doctor near me ഡോക്ടർ അപ്പോയിന്റ്മെന്റ് സർക്കാർ ആശുപത്രികളിലും ക്ലിനിക്കുകളിലും ഓൺലൈനായി ബുക്ക് ചെയ്യാം. ഇതിനുള്ള സൗകര്യം ഒരുക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ സേവനങ്ങൾ പൂർണമായും ഓട്ടോമേറ്റ് ചെയ്യുന്നതിൻറെ ഭാഗമായാണ് ഇത്തരത്തിൽ ഓൺലൈൻ ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തിയതെന്ന് ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു. രോഗികൾക്ക് ആരോഗ്യ മന്ത്രാലയത്തിൻറെ വെബ്സൈറ്റ് വഴിയോ ‘കുവൈത്ത് ഹെൽത്ത് ക്യു-8’ ആപ്ലിക്കേഷൻ വഴിയോ ബുക്കിങ് ചെയ്യാം. രോഗികൾക്ക് അവരുടെ സൗകര്യമനുസരിച്ച് ഡോക്ടറെ കാണാൻ ഈ പുതിയ രീതിയിലൂടെ നടപ്പിലാകും. ആശുപത്രികളിലെ ദീർഘ സമയത്തെ കാത്തിരിപ്പും വരിയും ഒഴിവാക്കാനും ഇത് സഹായിക്കും. രോഗികൾക്ക് രജിസ്ട്രേഷൻ അപേക്ഷ പോർട്ടലിൽ ലോഗിൻ ചെയ്താൽ സമർപ്പിക്കാം കഴിയും. അപേക്ഷയിൽ രോഗിയുടെ വിവരങ്ങളും ബന്ധപ്പെട്ട മെഡിക്കൽ റിപ്പോർട്ടുകളും ഉൾപ്പെടുത്തണം. പിന്നീട് അപേക്ഷ കോഓഡിനേഷൻ ടീം അവലോകനം ചെയ്യുകയും തുടർന്ന് തീരുമാനമെടുക്കുകയും ചെയ്യും. അഭ്യർഥന സ്വീകരിച്ചുകഴിഞ്ഞാൽ അപ്പോയിന്റ്മെന്റ് വിവരങ്ങൾ എസ്.എം.എസായി ലഭിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn
Comments (0)