Posted By user Posted On

customs കുവൈത്തിൽ കണ്ടെയ്‌നറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 7 ടൺ പുകയില ഉത്പന്നങ്ങൾ പിടികൂടി

കുവൈറ്റ് സിറ്റി: കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട. കണ്ടെയ്‌നറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച customs 30 ലക്ഷം ചാക്കുകളുള്ള വൻതോതിൽ പുകയില ഉത്പന്നങ്ങളാണ് ഷുവൈഖ് തുറമുഖത്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ജബൽ അലി തുറമുഖത്ത് നിന്ന് വരുന്ന കണ്ടെയ്‌നറിനുള്ളിലായിരുന്നു നിരോധിത ഉത്പന്നങ്ങൾ ഒളിപ്പിച്ചത്. ചരക്ക് ബില്ലിൽ വസ്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും എന്ന് രേഖപ്പെടുത്തിയിരുന്നെങ്കിലും കസ്റ്റംസ് ഉദ്യോ​ഗസ്ഥർക്ക് തോന്നിയ സംശയത്തെ തുടർന്ന് കണ്ടെയ്നർ പരിശോധിക്കുകയായിരുന്നു. കണ്ടെയ്‌നർ കസ്റ്റംസ് വെയർഹൗസിലേക്ക് അയയ്ക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ ഏകദേശം 3 ദശലക്ഷം പുകയില ബാഗുകൾ കണ്ടെത്തിയതായും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഏകദേശം 7 ടൺ ഭാരമുള്ള, വസ്ത്രങ്ങളുടെയും ആക്സസറികളുടെയും കാർട്ടണുകൾക്ക് പിന്നിലായാണ് ഇവ ഒളിപ്പിച്ചിരുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *