teacher കുവൈത്തിലെ പ്രവാസി അധ്യാപകരെ പിരിച്ചു വിടൽ; തീരുമാനം പുനപരിശോധിച്ചേക്കും
കുവൈത്ത് സിറ്റി : കുവൈത്തിൽ സ്വദേശി വൽക്കരണത്തിന്റെ ഭാഗമായി പ്രവാസി അധ്യാപകരെ പിരിച്ചുവിടാനുള്ള teacher തീരുമാനം. പുനപരിശോധിച്ചേക്കും. കഴിഞ്ഞ മാസങ്ങളിൽ രണ്ടായിരത്തോളം പ്രവാസി അധ്യാപകരെ പിരിച്ചു വിട്ടതിനു തൊട്ടു പിന്നാലെയാണ് മന്ത്രാലയം ഇക്കാര്യത്തിൽ വീണ്ടും ആലോചന വേണമെന്ന തീരുമാനത്തിൽ എത്തിയത്. യോഗ്യരായ സ്വദേശി അധ്യാപകരുടെ ലഭ്യത ഉറപ്പുവരുത്തുകയും അധ്യാപന രംഗത്ത് അവരുടെ കഴിവും പ്രാപ്തിയും നിർണയിക്കുകയും ചെയ്തതിന് ശേഷം മാത്രമേ പ്രവാസികളായ അധ്യാപകരെ പിരിച്ചുവിടാൻ പാടുള്ളു എന്നായിരുന്നു ഇക്കാര്യത്തിൽ വിദഗ്ധരുടെ അഭിപ്രായം. അതോടൊപ്പം തന്നെ വിദ്യാഭ്യാസ മന്ത്രാലയത്തിൽ കുവൈത്തി വൽക്കരണം നയം നടപ്പിലാക്കുന്നതിൽ തിടുക്കം പാടില്ലെന്നും ഇത് സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്നും ടീച്ചേഴ്‌സ് അസോസിയേഷൻ നേരത്തെ മന്ത്രാലയത്തെ അറിയിച്ചിരുന്നു. നിലവിൽ ഇക്കാര്യത്തിൽ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ പ്രതികരണം ഉണ്ടായതായാണ് വിവരം. ചില വിദ്യാലയങ്ങളിൽ നിയമിച്ച അധ്യാപകരുടെ നിലവാരം സംബന്ധിച്ച പ്രശ്നങ്ങളും മന്ത്രാലയം നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ പുതിയതായി ഇനി അധ്യാപകരെ പിരിച്ചുവിട്ടേക്കില്ല. ഈ വർഷം 1,800 അധ്യാപകരെയാണ് പിരിച്ചു വിട്ടത്. ഇത്തരത്തിൽ സമാനമായ നടപടി അടുത്ത വർഷം ആവർത്തിക്കില്ലെന്നാണ് സൂചന.യോഗ്യരായ സ്വദേശികൾ , ജിസിസി പൗരന്മാർ, അല്ലെങ്കിൽ കുവൈത്തി സ്ത്രീകളുടെ വിദേശികളായ മക്കൾ എന്നീ വിഭാഗത്തിൽ പെട്ടവരെ അധ്യാപകരായി ലഭ്യമല്ലെങ്കിൽ സ്വദേശി വൽക്കരണം നയം മന്ദഗതിയിലാക്കുവാനും ആവശ്യമായ ഉയർന്ന യോഗ്യതയുള്ള പ്രവാസികളെ നിയമിക്കുവാനുമാണ് പുതിയ നീക്കം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn
Comments (0)