കുവൈത്തിൽനിന്നു മക്കയിലേക്കുള്ള ഉംറ യാത്രികരില്‍ വർധന; വിമാന ടിക്കറ്റ് നിരക്ക് ഉയർന്നു
കുവൈത്ത് സിറ്റി: റമദാന് അവസാന പത്തിലേക്ക് കടന്നതോടെ കുവൈത്തിൽനിന്നു മക്കയിലേക്കുള്ള ഉംറ തീർഥാടകരിൽ വൻ വർധന. ഇതോടെ വിമാന ടിക്കറ്റ് നിരക്കും കുത്തനെ ഉയർന്നു. വിമാന ടിക്കറ്റുകളുടെ നിരക്കില്‍ 40 ശതമാനത്തോളം വർധനയാണ് നിലവിൽ. സാധാരണ ദിവസങ്ങളിൽ 150 മുതൽ 250 ദീനാർ വരെയായിരുന്നു ടിക്കറ്റ് ചാർജ് ഈടാക്കിയിരുന്നത്. എന്നാല്‍, റമദാന് തുടക്കത്തില്‍ 300 മുതൽ 500 ദീനാർ വരെയായി ഉയര്‍ന്നു. എന്നാല്‍, അവസാന പത്ത് ദിവസങ്ങളിൽ 2000 മുതൽ 3000 ദീനാർ വരെയാണ് പാക്കേജുകള്‍ക്ക് ചാർജ് ചെയ്യുന്നതെന്ന് പ്രാദേശിക മാധ്യമമായ അൽ ഖബസ് റിപ്പോര്‍ട്ട് ചെയ്തു. വിമാന ടിക്കറ്റുകള്‍ ഉയര്‍ന്നതും മക്ക, മദീന എന്നിവിടങ്ങളിലെ ഹോട്ടലുകളുടെയും സേവനങ്ങളുടെയും നിരക്കുകള്‍ കൂടിയതുമാണ് വിലവർധനക്ക് കാരണമെന്ന് ഉംറ-ട്രാവൽ ഏജൻസികള്‍ പറഞ്ഞു.
കരമാർഗം എത്തുന്ന താമസക്കാര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ സൗദി അനുമതി നല്‍കിയതോടെ അതുവഴി എത്തുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. റമദാനിലെ ആദ്യ രണ്ടാഴ്ചകളില്‍ കരമാർഗം എത്തുന്ന തീർഥാടകരുടെ എണ്ണം 2900 കടന്നതായി ഔഖാഫ് മന്ത്രാലയത്തിലെ ഹജ്ജ് വിഭാഗം അറിയിച്ചു. അതിനിടെ നിരക്കുകളില്‍ മാറ്റങ്ങള്‍ സംഭവിക്കാവുന്ന സാഹചര്യത്തില്‍ മക്കയിലും മദീനയിലും ഹോട്ടല്മുറികള് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ മുന്‍കൂര്‍ പണമിടപാടുകളിലൂടെ ബുക്ക് ചെയ്യാവുന്നതാണ്. റമദാനിൽ ഇതുവരെ രണ്ടേകാൽ കോടിയോളം വിശ്വാസികൾ മദീന പള്ളി സന്ദർശിച്ചതായി സൗദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/KPa5RcusUQiIgyJnhcDCEn
Comments (0)