Posted By user Posted On

beggar ഹൈടെക്ക് ഭിക്ഷാടനം; കുവൈത്തിൽ ഓൺലൈൻ വഴിയുള്ള ഭിക്ഷാടനം വർധിക്കുന്നതായി റിപ്പോർട്ട്

കുവൈത്ത് സിറ്റി : കുവൈത്തിൽ ഓൺലൈൻ വഴിയുള്ള ഭിക്ഷാടനം ദിനം പ്രതി കൂടുന്നതായി റിപ്പോർട്ട്. റമദാൻ മാസം beggar ആരംഭിച്ചതോടെയാണ് ഭിക്ഷാടകർ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലൂടെ പണം പിരിക്കുന്നത് വർദ്ധിച്ചതായാണ് വിവരം. സോഷ്യൽ മീഡിയയിൽ വിവിധ അക്കൗണ്ടുകൾ കണ്ടെത്തി അക്കൗണ്ട് ഉടമയോട് സഹായാഭ്യർത്ഥന നടത്തുകയാണ് പുതിയ രീതി. രോഗികളുടെ ചികിത്സ, പ്രകൃതി ദുരന്തം, പെൺ കുട്ടികളുടെ വിവാഹം മുതലായ ആവശ്യങ്ങൾക്കാണ് പലരും സഹായം ചോദിക്കുന്നത്. സഹായം ചോദിക്കുന്നതിനൊപ്പം പലരും വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകളും വ്യാജ രേഖകളും അയക്കുന്നുമുണ്ട്. വ്യക്തികളുടെ ഫോൺ നമ്പർ കണ്ടെത്തി വാട്സ് ആപ്പ് വഴി അഭ്യർത്ഥനകൾ നടത്തുന്ന സംഭവങ്ങളും അടുത്തിടെ കൂടിയിട്ടുണ്ട്. വാട്സാപ്പ് വഴി അയക്കുന്ന ലിങ്കുകൾ വഴി പണം നിക്ഷേപിക്കാനാണ് പലരും ആവശ്യപ്പെടുന്നത്. ട്വിറ്റർ, ഇൻസ്റ്റാഗ്രാം, വാട്ട്സ് ആപ്പ് മുതലായ സോഷ്യൽ മീഡിയകൾ വഴിയാണ് കൂടുതലും ഭിക്ഷാടനം നടക്കുന്നത്. റമദാൻ മാസത്തിലെ ആത്മീയ അന്തരീക്ഷവും വിശ്വാസികളുടെ ഉദാരതയും മുതലെടുത്തു കൊണ്ടാണ് ഭിക്ഷാടകർ തട്ടിപ്പു നടത്തുന്നതെന്നും ഇത് സംഘടിതമായി നടക്കുന്ന ഒരു വ്യാപാരമാണെന്നുമാണ് അധികൃതർ രാജ്യത്തെ താമസക്കാർക്ക് മുന്നറിയിപ്പ് നൽകുന്നത്. .ഇത്തരത്തിൽ ലഭിക്കുന്ന സഹായ അഭ്യർത്ഥനകളോട് പ്രതികരിക്കരുതെന്നും അധികാരികൾക്ക് വിവരം കൈമാറണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഓൺലൈൻ ഭിക്ഷാടങ്ങൾക്കും നേരിട്ടുള്ള ഭിക്ഷാടനത്തിന് എതിരെയുള്ള ശിക്ഷകൾക്ക് സമാനമായി കർശന ശിക്ഷകൾ ഏർപ്പെടുത്തുന്ന നിയമ നിർമ്മാണം നടത്തണമെന്നാണ് നിയമ വിദഗ്ദർ അഭിപ്രായപ്പെടുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *