Posted By user Posted On

occupational health and safetyപ്രവാസികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി കുവൈത്ത് ആരോ​ഗ്യ മന്ത്രാലയം

കു​വൈ​ത്ത് സി​റ്റി: ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ വിദേശികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി കുവൈത്ത് occupational health and safety. ഈ ​വ​ർ​ഷം കൂ​ടു​ത​ൽ വി​ദേ​ശ ഡോ​ക്ട​ർ​മാ​രെ​യും ന​ഴ്സു​മാ​രെ​യും രാ​ജ്യ​ത്ത് എ​ത്തിക്കുകയാണ് രാജ്യത്തെ ആരോ​ഗ്യ മന്ത്രാലയം ലക്ഷ്യം വയ്ക്കുന്നത്. പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളു​ടെ വി​പു​ലീ​ക​ര​ണ​വും രാ​ജ്യ​ത്തെ വ​ർധി​ച്ച മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ളി​ലെ ആ​വ​ശ്യ​ക​ത​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് പുതിയ നീക്കം. ഇതിന്റെ ഭാ​ഗമായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് റിക്രൂട്ട്മെന്റ് ഉണ്ടാകുമെന്നാണ് വിവരം. കൂ​ടു​ത​ൽ വി​ദേ​ശി​ക​ളെ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ നി​യ​മി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ്മ​ദ് അ​ൽ അ​വാ​ദി അ​ടു​ത്തി​ടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പാകിസ്താനിൽ നിന്ന് 200 പേരോളം വരുന്ന ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന ആരോ​ഗ്യപ്രവർത്തകരുടെ സംഘം കുവൈത്തിൽ എത്തിയിരുന്നു. പാ​കി​സ്താ​ൻ, കു​വൈ​ത്ത് സ​ർ​ക്കാ​റു​ക​ൾ ത​മ്മി​ൽ ഒ​പ്പു​വെ​ച്ച ക​രാ​റി​ന്റെ ഭാ​ഗ​മാ​യിട്ടാണ് ഇത്രയധികം പേർ രാജ്യത്തേക്ക് എത്തിയത്. ഇ​റാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽനി​ന്ന് ആ​രോ​ഗ്യ ജീ​വ​ന​ക്കാ​രെ കൊ​ണ്ടു​വ​രാ​നാ​ണ് പു​തി​യ ശ്ര​മം. 200 പേ​ർ അ​ട​ങ്ങു​ന്ന മെ​ഡി​ക്ക​ൽ സം​ഘ​ത്തെ​യാ​കും ആ​ദ്യ ഘ​ട്ട​ത്തി​ൽ ഇ​റാ​നി​ൽ​നി​ന്നു കൊ​ണ്ടു​വ​രു​ക. സു​ര​ക്ഷ കാ​ര​ണ​ങ്ങ​ളാ​ൽ ഇ​റാ​നി​ക​ൾക്ക് നി​ല​വി​ൽ കു​വൈ​ത്തി​ൽ വി​സ ന​ൽകാത്തതിനാൽ ഇക്കാര്യം പരിഹരിക്കുന്നതിനായി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യി ആ​രോ​ഗ്യ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നിലവിൽ കുവൈത്തിലെ ആരോ​ഗ്യ മന്ത്രാലയത്തിന് കീഴിൽ 38,549പ്രവാസികൾ ജോലി ചെയ്യുന്നുണ്ട്. ഇതിൽ കൂടുതലും മലയാളികളാണ്. നേ​ര​ത്തേ സ​മ്പൂ​ർ​ണ സ്വ​ദേ​ശി​വ​ത്ക​ര​ണം ല​ക്ഷ്യ​മി​ട്ട് സി​വി​ൽ സ​ർ​വി​സ് ക​മീ​ഷ​ൻ വി​ദേ​ശി നി​യ​മ​ന​ത്തി​നു വി​ല​ക്കേ​ർ​പ്പെ​ടുത്തിയെങ്കിലും യോ​ഗ്യ​രാ​യ വേ​ണ്ട​ത്ര സ്വ​ദേ​ശി​ക​ളെ കിട്ടാത്തതിനാൽ തീരുമാനം മാറ്റുകയായിരുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *