Posted By user Posted On

online payment ഓ​ൺലൈ​ൻ പേയ്മെ​ന്റ് ലി​ങ്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് പ​രി​ധി ഏർപ്പെടുത്താനൊരുങ്ങി കുവൈത്ത്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

കുവൈത്ത് സിറ്റി; കുവൈത്തിൽ ഓ​ൺലൈ​ൻ പേ​മെ​ന്റ് ലി​ങ്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് പരിധി ഏർപ്പെടുത്തുന്നു online payment. ഇ​ല​ക്ട്രോ​ണി​ക് പേ​മെ​ന്റ് ലി​ങ്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഉ​പ​ഭോ​ക്താ​വി​ന് ന​ട​ത്താ​വു​ന്ന പ്ര​തി​ദി​ന, പ്ര​തി​മാ​സ ഇ​ട​പാ​ടു​ക​ളു​ടെ പ​രി​ധി നി​ശ്ച​യിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് കു​വൈ​ത്ത് സെ​ൻ​ട്ര​ൽ ബാ​ങ്ക് പ്രാ​ദേ​ശി​ക ബാ​ങ്കു​കൾക്ക് നിർദേശം നൽകിയതായാണ് വിവരം. ഓ​ൺ​ലൈ​ൻ പേ​മെ​ന്റു​ക​ൾ വ​ഴി​യു​ള്ള സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ ദിനം പ്രതി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിർദേശം. ലിങ്കിൽ പണം അയയ്ക്കുന്ന ആളിന്റെയും സ്വീകരിക്കുന്ന ആളിന്റെയും പൂർണ്ണ വിവരങ്ങൾ നൽകണം. പേ​മെ​ന്റ് ലി​ങ്കി​ന്റെ സാ​ധു​ത 24 മ​ണി​ക്കൂ​റി​ൽ കൂ​ട​രു​തെ​ന്നും ബാ​ങ്കു​ക​ൾക്ക് സെ​ൻ​ട്ര​ൽ ബാ​ങ്ക് നി​ർ​ദേ​ശം ന​ൽകി. പ​ബ്ലി​ക് ഹോ​ട്സ്പോ​ട്ടു​ക​ൾ​വ​ഴി ബാ​ങ്ക് ഓ​ൺ​ലൈ​ൻ ഇ​ട​പാ​ടു​ക​ൾ ന​ട​ത്ത​രു​തെ​ന്നും സം​ശ​യാ​സ്പ​ദ​മാ​യ അ​ഭ്യ​ർ​ഥ​ന​ക​ൾ ക​ണ്ടെ​ത്തി​യാ​ൽ ഉ​ട​ൻ ബാ​ങ്കി​ൽ റി​പ്പോ​ർട്ട് ചെ​യ്യ​ണ​മെ​ന്നും നിർദേശത്തിൽ പറയുന്നുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *