Posted By user Posted On

fastest fish കുവൈത്തിൽ മത്സ്യ വില ഉയർന്നേക്കും; കാരണം ഇതാണ്



കുവൈത്ത് സിറ്റി; കുവൈത്തിൽ മത്സ്യ വില കൂടാൻ സാധ്യത. മത്സ്യബന്ധന മേഖലയിൽ തൊഴിലാളികളുടെ fastest fish ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ഇത് മത്സ്യ വിലയെയും ബാധിക്കുമെന്നാണ് യൂണിയനുകൾ വ്യക്തമാക്കുന്നത്. മത്സ്യബന്ധന മേഖലയെ രക്ഷിക്കാനും റിക്രൂട്ട്‌മെന്റ് അഭ്യർത്ഥനകൾ നിറവേറ്റാനും യൂണിയൻ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ ആവശ്യങ്ങൾ അവഗണിക്കുന്നത് മത്സ്യബന്ധന മേഖലയ്ക്ക് ഭീഷണിയാകുമെന്നും തൊഴിലാളി ക്ഷാമം മൂലം കപ്പലുകളും ബോട്ടുകളും കടലിൽ പോകുന്നത് നിർത്തേണ്ടിവരുമെന്നും യൂണിയനുകൾ വ്യക്തമാക്കുന്നു. ഇത്തരമൊരു സാഹചര്യമുണ്ടായാൽ അത് മത്സ്യങ്ങളുടെ ക്ഷാമത്തിന് കാരണമാകുമെന്നും അതിനാൽ ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് മത്സ്യബന്ധന ലൈസൻസ് ഉടമകൾ യൂണിയനിൽ അപേക്ഷ നൽകി. മത്സ്യബന്ധന ലൈസൻസിൽ ആവശ്യമായ തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ടുവരാനുള്ള മത്സ്യത്തൊഴിലാളികളുടെ അഭ്യർത്ഥന ഇതുവരെ അധികൃതർ അംഗീകരിച്ചിട്ടില്ല.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *