Posted By user Posted On

theft കുവൈത്തിലെ കാറ്ററിം​ഗ് സ്ഥാപനത്തിനും മണി എക്സ്ചേഞ്ചിലും കവർച്ച; മോഷ്ടാവ് പിടിയിൽ

കുവൈത്ത് സിറ്റി; കുവൈത്തിലെ കാറ്ററിം​ഗ് സ്ഥാപനത്തിനും മണി എക്സ്ചേഞ്ചിലും കവർച്ച നടത്തിയ theft കേസിലെ പ്രതി പിടിയിൽ. ജഹ്റ ​ഗവർണറേറ്റിലാണ് മോഷണം നടന്നത്. മോഷ്ണ സമയത്ത് ഇയാൾ തിരിച്ചറിയാതിരിക്കുന്നതിനായി മുഖം മറയ്ക്കുന്ന രീതിയിൽ സൺ ​ഗ്ലാസ് ധരിച്ചിരുന്നു. അതോടൊപ്പം തന്നെ അന്വേഷണം വഴിതെറ്റിക്കുന്നതിനായി മറ്റൊരു വാഹനത്തിന്റെ നമ്പർ പ്ലേറ്റാണ് ഇയാൾ ഉപയോ​ഗിച്ചിരുന്ന വാഹനത്തിൽ ഘടിപ്പിച്ചിരുന്നത്. ജഹ്റ ​ഗവർണറേറ്റ് ഇൻവസ്റ്റി​ഗേഷൻ വിഭാ​ഗമാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ നിലവിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളിലേക്ക് റഫർ ചെയ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Comments (0)

Leave a Reply

Your email address will not be published. Required fields are marked *