കുവൈത്ത് സിറ്റി :കുവൈത്തിൽ 16,000 പ്രവാസികളുടെ തൊഴിൽ അനുമതി രേഖ പുതുക്കുന്നത് നിർത്തി വെച്ചു expatriates jobs .രാജ്യത്തെ സ്വദേശി വിദേശി ജനസംഖ്യ അസന്തുലിതത്വം പരിഹരിക്കുന്നതിന്റെയും തൊഴിൽ വിപണി നിയന്ത്രിക്കുന്നതിന്റെയും ഭാഗമായി നടന്നുകൊണ്ടിരിക്കുന്ന പരിശോധനകളുടെയും മറ്റും ഭാഗമായാണ് തീരുമാനം. മാനവ ശേഷി സമിതി അധികൃതർ ആണ് തൊഴിൽ അനുമതി രേഖ പുതുക്കുന്നത് താൽക്കാലികമായി നിർത്തി വെച്ചത്. സാമ്പത്തികം , ബാങ്കിംഗ്, അക്കൗണ്ടിംഗ്, മേഖലകളിൽ ഉൾപ്പെടെ ജോലി ചെയ്യുന്നവരുടെ രേഖകൾ ആണ് പുതുക്കാൻ കഴിയാത്തത്. നിരവധി പ്രവാസികളുടെ അക്കാദമിക് സർട്ടിഫിക്കറ്റുകളുടെ സാധുതയും തൊഴിൽ അനുമതി രേഖ പ്രകാരം വഹിക്കുന്ന പദവിയും തമ്മിലുള്ള പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR