ministry of kuwait jobs കുവൈത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വരുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ministry of kuwait jobs ഉറപ്പു വരുത്തൽ ലക്ഷ്യമിട്ട് സ്വതന്ത്ര തെരഞ്ഞെടുപ്പ് കമീഷൻ വരുന്നു. ഇതിനായുള്ള കരട് നിയമം, ദേശീയ അസംബ്ലിയുടെ നിയമനിർമാണ സമിതി ചർച്ചചെയ്തു. ഇതുസംബന്ധമായ വോട്ടെടുപ്പ് അടുത്ത ദിവസം കൂടുന്ന സമിതി യോഗത്തിൽ ഉണ്ടാകുമെന്നാണ് വിവരം. പാർലമെന്റ് അംഗം ഹിഷാം അൽ സാലഹ് ആണ് ഇക്കാര്യം പറഞ്ഞത്.കമ്മിറ്റിയിൽ സിവിൽ സൊസൈറ്റികളുടെ പ്രതിനിധികൾക്ക് പുറമെ ജുഡീഷ്യൽ, ലെജിസ്ലേറ്റിവ്, എക്സിക്യൂട്ടിവ് അതോറിറ്റികളിൽ നിന്നുള്ള ഏഴ് പ്രതിനിധികൾ ഉൾപ്പെടുമെന്ന് കരട് നിയമനിർമാണത്തിൽ നിർദേശിക്കുന്നു. പാർലമെന്റ് ഇന്റീരിയർ ആൻഡ് ഡിഫൻസ് കമ്മിറ്റി തലവൻ സാദൂൻ ഹമ്മാദ് കരട് നിയമത്തിൻറെ പകർപ്പ് നിയമ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയ നിരീക്ഷിക്കാൻ വോട്ടിങ് സഥലത്ത് സ്ഥാനാർഥി പ്രതിനിധികൾക്ക് പ്രവേശനം നൽകുന്നതും നിയമത്തിൽ ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയപ്രതിസന്ധിയിൽനിന്ന് കരകയറാൻ നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തണമെന്ന് സ്പീക്കർ മർസൂഖ് അൽഗാനം വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR
Comments (0)