medical doctor കുവൈത്തിൽ ഇന്ന് മുതൽ മരുന്നുകൾക്ക് വില കുറയും
കുവൈത്ത് സിറ്റി : കുവൈത്തിൽ ഏപ്രിൽ ഒന്ന് ശനിയാഴ്ച മുതൽ മരുന്നുകളുടെ വില കുറയും medical doctor. കുവൈത്തിൽ സ്വകാര്യമേഖലയിലെ ഫാർമസികൾ വഴി വിൽക്കപ്പെടുന്ന മരുന്നുകൾക്കും ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾക്കും പോഷക സപ്ലിമെന്റുകൾക്കും വിൽപനയുടെ ലാഭവിഹിതം അഞ്ച് ശതമാനം കുറയുകയെന്ന തീരുമാനം ഇന്ന് മുതൽ നിലവിൽ വരും. ഇതോടെയാണ് വില കുറയുന്നത്. നേരത്തെ ഇത്തരം ഉത്പന്നങ്ങൾക്ക് 45 ശതമാനം ലാഭ വിഹിതം ഈടാക്കുവാനാണ് ആരോഗ്യ മന്ത്രാലയം ഫാർമസികൾക്ക് അനുമതി നൽകിയത്. എന്നാൽ പുതിയ നിയമപ്രകാരം ഇത് 40 ശതമാനമാക്കി കുറച്ചിരിക്കുകയാണ്. ആരോഗ്യ മന്ത്രാലയത്തിലെ ക്ലിനിക്കുകളിൽ ചികിത്സ തേടി എത്തുന്ന പ്രവാസികൾക്ക് മരുന്നുകൾ വാങ്ങുന്നതിനു 5 ദിനാർ അധിക ഫീസ് നൽകണം എന്നതിനാൽ താഴ്ന്ന വരുമാനക്കാരായ ഭൂരിഭാഗം പേരും മരുന്നുകൾക്കായി സ്വകാര്യ ഫാർമസികളെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ടു തന്നെ ഈ വിലക്കുറവ് പ്രവാസികൾക്ക് വലിയ ആശ്വാസമായിരിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR
Comments (0)