കുവൈത്തിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറിയത് 5400 പേർ, റിപ്പോര്‍ട്ടുകള്‍ പുറത്ത്
കുവൈത്ത് സിറ്റി: കുവൈത്തിൽ താമസിച്ചിരുന്ന 5,400 പേർ 2018 മുതൽ വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറിയതായി റിപ്പോർട്ട്. അറേബ്യൻ ഗൾഫ് സെന്റർ ഫോർ സ്റ്റഡീസ് ആൻഡ് റിസർച്ച് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. യു കെ, കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്യൻ രാജ്യങ്ങളായ ഫ്രാൻസ്, ജർമ്മനി, സ്കാൻഡിനേവിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ പേർ പോയത്. അറബ് രാജ്യങ്ങളിൽ ഇറാഖും യു എ ഇ യുമാണ് മുന്നിലുള്ളത്.
വിദേശത്തേക്ക് പോയവരിൽ കുവൈത്തികളുടെ എണ്ണം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. പക്ഷേ എണ്ണത്തിൽ കൂടുതൽ ബിദൂനികളാണ്. കുവൈത്തിൽ നിന്ന് അഭയം തേടുന്നവരിൽ പകുതിയോളം പേരും യൂറോപ്യൻ രാജ്യങ്ങളാണ് ഇഷ്ടപ്പെടുന്നതെന്ന് കണക്കാക്കപ്പെടുന്നു. അപേക്ഷകളിൽ മൂന്നിലൊന്ന് യുകെ മാത്രമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR
Comments (0)