Posted By user Posted On

കുവൈറ്റിലെ സം​ഭാ​വ​ന​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ൽ 160 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​നി​ലെ സം​ഭാ​വ​ന​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ൽ 160 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വ​സ്ത്ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന നി​യ​മം ലം​ഘി​ക്കു​ന്ന 30 കി​യോ​സ്‌​കു​ക​ൾ, 130 പ​ര​സ്യ ഹോ​ർ​ഡി​ങ്ങു​ക​ൾ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. 100 ​​സ്വ​കാ​ര്യ ക​മ്പ​നി​ക​ളും 20 ചാ​രി​റ്റി​ക​ളും നി​യ​മം​ലം​ഘ​നം ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി. ഔ​ഖാ​ഫ്, ഇ​സ്ലാ​മി​ക കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ന്റെ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച് 10 പ​ര​സ്യ​ങ്ങ​ൾ പ​ള്ളി​ക​ളു​ടെ ചു​മ​രു​ക​ളി​ൽ തൂ​ക്കി​യ​താ​യും ക​ണ്ടെ​ത്തി. പ​ള്ളി​യു​ടെ ചു​വ​രു​ക​ളി​ൽ പ​ര​സ്യ​ങ്ങ​ൾ ഇ​ടു​ന്ന​ത് നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

സാ​മൂ​ഹി​ക കാ​ര്യ മ​ന്ത്രാ​ല​യം, മു​നി​സി​പ്പാ​ലി​റ്റി എ​ന്നി​വ പ​ര​സ്യ​ങ്ങ​ൾ പ​ള്ളി​യി​ൽ​നി​ന്ന് നീ​ക്കം ചെ​യ്തു. റ​മ​ദാ​നി​ലെ നി​യ​മ ലം​ഘ​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നും നീ​ക്കം​ചെ​യ്യു​ന്ന​തി​നു​മാ​യി സാ​മൂ​ഹി​ക കാ​ര്യ മ​ന്ത്രാ​ല​യം ഫീ​ൽ​ഡ് ഇ​ൻ​സ്പെ​ക്ഷ​ൻ ടീ​മു​ക​ളെ രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്.

ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തി​യ വാ​ണി​ജ്യ ക​മ്പ​നി​ക​ളു​ടെ പേ​രി​ൽ ന​ട​പ​ടി ഉ​ണ്ടാ​കും. നി​യ​മ​പ​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള​വ​രോ​ട് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.​

റ​മ​ദാ​നി​ൽ സം​ഭാ​വ​ന പി​രി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സാ​മൂ​ഹി​ക തൊ​ഴി​ൽ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന് അ​നു​മ​തി ക​ര​സ്​​ഥ​മാ​ക്കി​യ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്കാ​ണ് പ​ണം പി​രി​ക്കാ​ൻ അ​നു​മ​തി. പൊ​തു സ്ഥ​ല​ങ്ങ​ളി​ല്‍നി​ന്ന് പ​ണം പി​രി​ക്കു​ന്ന​വ​ര്‍ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ​മ്മ​ത പ​ത്ര​വും ചാ​രി​റ്റി ഏ​ജ​ൻ​സി​യു​ടെ തി​രി​ച്ച​റി​യ​ൽ കാ​ര്‍ഡും പ്ര​ദ​ര്‍ശി​പ്പി​ക്ക​ണം.

ചാ​രി​റ്റി അ​സോ​സി​യേ​ഷ​നു​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് ഓ​ൺ​ലൈ​ൻ, ബാ​ങ്ക് ട്രാ​ൻ​സ്ഫ​ർ, കെ.​നെ​റ്റ് സം​വി​ധാ​നം എ​ന്നി​വ വ​ഴി​യാ​ണ് സം​ഭാ​വ​ന ന​ല്‍കേ​ണ്ട​ത്. വ്യ​ക്തി​ക​ളി​ൽ​നി​ന്ന് ക​റ​ൻ​സി​ക​ൾ നേ​രി​ട്ട് സ്വീ​ക​രി​ക്കാ​ൻ പാ​ടി​ല്ല.

പ​ണം ന​ല്‍കു​ന്ന​യാ​ളു​ടെ പൂ​ര്‍ണ വി​വ​ര​ങ്ങ​ള്‍ ചാ​രി​റ്റി ഏ​ജ​ൻ​സി​ക​ൾ രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും സം​ഭാ​വ​ന ന​ല്‍കു​ന്ന​യാ​ള്‍ക്ക് ര​സീ​ത് ന​ല്‍ക​ണ​മെ​ന്നും സാ​മൂ​ഹി​ക​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​ന​ധി​കൃ​ത പ​ണ​പ്പി​രി​വു​ക​ൾ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *