online കുവൈത്തിൽ ആഭ്യന്തര മന്ത്രാലയത്തിലെ 26 ൽ പരം സേവനങ്ങൾ ഇനി മുതൽ ഓൺലൈൻ വഴി മാത്രം
കുവൈത്ത് സിറ്റി: കുവൈത്തിൽ ആഭ്യന്തര മന്ത്രാലയത്തിലെ 26 ൽ പരം സേവനങ്ങൾ ഇനി മുതൽ ഓൺലൈൻ വഴി മാത്രം online. ട്രാഫിക് പിഴകൾ അടയ്ക്കൽ, പ്രവാസികളുടെ മെഡിക്കൽ പരിശോധന ഫലം, ഗാർഹിക തൊഴിലാളികളുടെ താമസരേഖ പുതുക്കൽ, ഡ്രൈവിംഗ് ലൈസൻസ് സേവനങ്ങൾ, ക്രിമിനൽ സ്റ്റാറ്റസ് സർട്ടിഫിക്കറ്റ് വിതരണം, പ്രവാസികളുടെ താമസ രേഖ പുതുക്കലും പുതിയ വിസ അനുവദിക്കലും, താമസ രേഖയുമായി ബന്ധപ്പെട്ട പിഴകൾ അടയ്ക്കൽ, താൽക്കാലിക താമസ രേഖ മാറുന്നതും പുതുക്കുന്നതും,രേഖകൾ നഷ്ടപ്പെട്ടതായി റിപ്പോർട്ടുചെയ്യൽ, കൂടുതൽ ഗാർഹിക തൊഴിലാളികൾക്ക് വേണ്ടിയുള്ള ഫീസ് അടയ്ക്കൽ, സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ട്രാഫിക് പിഴകൾ അടയ്ക്കൽ, സ്വയം സ്പോൺസർ ഷിപ്പ് പദവിയിലുള്ളവരുടെ താമസ രേഖ പുതുക്കൽ, വിസയുമായി ബന്ധപ്പെട്ട പിഴ അടയ്ക്കൽ, നാടുകടത്തപ്പെട്ടവരുടെ യാത്രാ ടിക്കറ്റ് നൽകൽ, കോടതി വിധി നടപ്പിലാക്കുന്നതിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകൽ മുതലായ സേവനങ്ങളാണ് ഓൺലൈൻ വഴി മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നത്. ഈ സേവനങ്ങളുമായി ബന്ധപ്പെട്ട് അതാത് ഓഫീസുകളിൽ എത്തുന്നവരിൽ നിന്ന് അപേക്ഷകൾ നേരിട്ട് സ്വീകരിക്കരുതെന്നാണ് അധികൃതർ നിർദേശം നൽകിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി അൻവർ അൽ ബർജസ് ആണ് ഇത് സംബന്ധിച്ചുള്ള നിർദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത്. പ്രായമായവർ, ഭിന്ന ശേഷിക്കാർ, ഓൺ ലൈൻ വഴി ഇടപാടുകൾ നടത്താൻ സാധിക്കാത്തവർ എന്നീ വിഭാഗങ്ങളെ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR
Comments (0)