cyber theftഇലട്രോണിക് തട്ടിപ്പുകൾ കൂടുന്നു; കുവൈത്തിൽ 15 മാസത്തിനിടെ നഷ്ടമായത് 50 മില്യൺ ദിനാർ
കുവൈറ്റ് സിറ്റി: കുവൈത്തിൽ ഇലട്രോണിക് തട്ടിപ്പുകൾ ദിനം പ്രതി വർദ്ധിക്കുന്നതായി cyber theft റിപ്പോർട്ടുകൾ. കഴിഞ്ഞ 15 മാസത്തിനിടെ 50 മില്യൺ ദിനാറാണ് രാജ്യത്ത് ഇലക്ട്രോണിക് കവർച്ചയ്ക്ക് ഇരകളായവർക്ക് നഷ്ടമായതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2022ൽ 38 മില്യണും, 2023ന്റെ തുടക്കത്തിൽ 12 മില്യണും ആണ് കവർച്ചക്കാർ തട്ടിയെടുത്തത്. 20,000-ത്തോളം പേരാണ് ഇത്തരം തട്ടിപ്പിൽ പെട്ടതെന്നാണ് വിവരം. സാങ്കേതിക വിദ്യയിൽ വേണ്ടത്ര അറിവില്ലാത്തവരും, പ്രായമായവരുമാണ് കൂടുതലും ഇത്തരം തട്ടിപ്പുകൾക്ക് ഇരയായത്. സൈബർ കവർച്ച സംഘങ്ങളുടെ കെണിയിൽ വീഴാതിരിക്കാൻ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് അധികൃതർ താമസക്കാർക്ക് മുന്നറിയിപ്പ് നൽകി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR
Comments (0)