Posted By user Posted On

rainകുവൈത്തിൽ കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട്; റോഡുകൾ അടച്ചിട്ടു

കുവൈത്ത് സിറ്റി : കുവൈത്തിൽ ഇന്നലെ ഉച്ചയോടെ ആരംഭിച്ച കനത്ത മഴയിൽ പലയിടത്തുെ വെള്ളക്കെട്ട് rain. ഇതോടെ നിരവധി പ്രധാന റോഡുകൾ അടച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫർവാനിയ, ഹവല്ലി, കേപിറ്റൽ, ജഹ്റ ഗവർണറേറ്റുകളിലൂടെ കടന്നു പോകുന്ന റോഡുകളാണ് അടച്ചത്.റോഡികളിൽ രൂപപ്പെട്ട വെള്ളക്കെട്ട് ബന്ധപ്പെട്ട വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ നീക്കം ചെയ്തു കൊണ്ടിരിക്കുകയാണ്. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ നേതൃത്വത്തിൽ ഉദ്യോ​ഗസ്ഥർ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തി സ്ഥിതി ഗതികൾ വിലയിരുത്തി. അതേസമയം, കുവൈറ്റിലെ കാലാവസ്ഥ അർദ്ധരാത്രിയോടെ മർദ്ദം ഉയർന്ന് മൂടൽമഞ്ഞുള്ള അവസ്ഥയിലേക്ക് മാറുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ പറഞ്ഞു. കാറ്റ് തെക്കുകിഴക്ക് നിന്ന് തെക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് പിന്നീട് 60 കി.മീ/മണിക്കൂർ വേഗതയിൽ മാറുമെന്നും ചില പ്രദേശങ്ങളിൽ പൊടിപടലങ്ങൾ ഉണ്ടാകാനും കടൽ തിരമാലകൾ 7 അടിയിലധികം ഉയരാനും ഇടയാക്കുമെന്ന് അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. ബുധൻ, വ്യാഴം ദിവസങ്ങളിൽ പകൽ ഊഷ്മളമായ താപനിലയും രാത്രിയിൽ തണുപ്പും കാണുമെന്ന് പ്രതീക്ഷിക്കുന്നു, വ്യാഴാഴ്ച രാത്രി വീണ്ടും മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന് അൽ-ഖറാവി പറഞ്ഞു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6q

Comments (0)

Leave a Reply

Your email address will not be published. Required fields are marked *