gravel bikeതിരക്കോട് തിരക്ക്!; ജോലി സമയം ക്രമീകരിച്ചിട്ടും കുവൈത്തിലെ ഗതാഗതക്കുരുക്കിന് ശമനമില്ല
കുവൈത്ത് സിറ്റി : കുവൈത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം. റമദാൻ മാസം സർക്കാർ ഓഫീസുകൾക്ക് ഏർപ്പെടുത്തിയ gravel bike ഫ്ളക്സിബിൾ ജോലി സമയ സംവിധാനം തുടങ്ങിയിട്ടും ഗതാഗതക്കുരുക്കിന് ശമനമില്ല. നേരത്തെ ജോലി സമയം ക്രമീകരിക്കുന്നതോടെ ഗതാഗത തടസ്സത്തിന് കുറവുണ്ടാവുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഇത് നടപ്പിലാക്കിയിട്ടും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള റോഡുകളിൽ അതി രൂക്ഷമായ ഗതാഗത കുരുക്ക് ആണ് അനുഭവപ്പെട്ടത്. മുമ്പ് കാലത്തും വിദ്യാലയ സമയങ്ങളിലും മാത്രമായിരുന്നു ഗതാഗത കുരുക്ക് അനുഭവപ്പെട്ടത്. എന്നാൽ സർക്കാർ ഓഫീസുകൾ മൂന്നു ഷിഫ്റ്റുകളിലായി പ്രവർത്തനം ആരംഭിച്ചതോടെ നിലവിൽ റോഡുകളിൽ എല്ലാ സമയവും തിരക്ക് അനുഭവപ്പെടുന്നതായാണ് വിവരം. പുതിയ സാഹചര്യം സുരക്ഷാ ഉദ്യോഗസ്ഥരെയും ട്രാഫിക് പട്രോളിംഗിനെയും കനത്ത സമ്മർദ്ധത്തിലാക്കിയിരിക്കുകയാണ്. പരീക്ഷണടിസ്ഥാനത്തിലാണ് ഫ്ളക്സ്ബിൾ ജോലി സമയം റമദാനിൽ നടപ്പിലാക്കിയത്. ഇത് വിജയ പ്രദമായാൽ റമദാന് ശേഷവും ഈ സംവിധാനം തുടരാം എന്ന പ്രതീക്ഷയിലായിരുന്നു അധികൃതർ. എന്നാൽ ഈ സംവിധാനം വിപരീത ഫലം ഉളവാക്കിയതെന്നാണ് നിലവിൽ വിലയിരുത്തപ്പെടുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR
Comments (0)