shopറമദാൻ മാസത്തിൽ പൂഴ്ത്തിവയ്പ്പ് നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി കുവൈത്ത്
കുവൈത്ത് സിറ്റി; റമദാൻ മാസത്തിൽ പൂഴ്ത്തിവയ്പ്പ് നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ shop കർശന നടപടിയുമായി കുവൈത്ത്. മദാനിൽ ഉപഭോക്താക്കൾക്ക് നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും ലഭ്യത ഉറപ്പാക്കുന്നതിനായി വാണിജ്യ മന്ത്രാലയം രാജ്യവ്യാപകമായി പരിശോധനയും തുടങ്ങിയിട്ടുണ്ട്. റമദാനിൽ പൂഴ്ത്തിവെപ്പും കൃത്രിമ വിലക്കയറ്റവും സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പരിശോധന സംഘം മേധാവി ഫൈസൽ അൽ അൻസാരി വ്യക്തമാക്കി. ഷുവൈഖ് ഏരിയയിലെ മാംസവും ഈത്തപ്പഴവും വിൽക്കുന്ന സ്ഥാപനങ്ങളിൽ പ്രത്യേക സംഘം പരിശോധന നടത്തി. ഉൽപന്നങ്ങളിൽ രേഖപ്പെടുത്തിയ വില മാത്രമേ ഉപഭോക്താക്കളിൽനിന്ന് ഈടാക്കാവൂ. അല്ലാത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളുടെ വിവരങ്ങൾ വാണിജ്യ പ്രോസിക്യൂഷന് കൈമാറുമെന്നും അൽ അൻസാരി പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue
Comments (0)