Posted By user Posted On

kuwait parliamentകുവൈത്തിൽ പാർലമെന്റ് പിരിച്ചുവിട്ട നടപടി ഭരണഘടനാ വിരുദ്ധമെന്ന് കോടതി വിധി

കുവൈത്ത് സിറ്റി: കുവൈത്തിൽ 2020 ലെ പാർലമെന്റ് പിരിച്ചു വിട്ട നടപടി ഭരണഘടനാ വിരുദ്ധമെന്ന് kuwait parliament കോടതി വിധി. ജസ്റ്റിസ് മുഹമ്മദ്‌ അൽ നാജിയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ കോടതി ബഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഇതോടെ 2022 സെപ്റ്റംബർ മാസം നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പും അതിൽ വിജയികളായ മുഴുവൻ സ്ഥാനാർഥികളും അസാധുവാക്കപ്പെടും. അതായത് നിലവിലെ പാർലമെന്റ് അംഗങ്ങളുടെ വിജയം അസാധുവാകുകയും 2020 ൽ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ പദവിയിൽ തിരികെ എത്തുകയും ചെയ്യുമെന്നതാണ് വിധിയിലൂടെ വ്യക്തമാകുന്നത്. 2022 സെപ്തബർ മാസം നടന്ന പാർലമെന്റ് തെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 5 മണ്ഡലങ്ങളിൽ നിന്നും പരാജയപ്പെട്ട സ്ഥാനാർത്ഥികളാണ് ഹർജി നൽകിയിരുന്നത്. അമീറിന്റെ പ്രത്യേക ഉത്തരവിനെ തുടർന്ന് പാർലമെന്റ് പിരിച്ചു വിടപ്പെടുന്ന നിരവധി സംഭവങ്ങൾ രാജ്യത്ത് നേരത്തെയും ഉണ്ടായിട്ടുണ്ട്. എന്നാൽ, 2012 നു ശേഷം ഇത് ആദ്യമായാണ് ഭരണ ഘടനാ കോടതിയുടെ ഉത്തരവിനെ തുടർന്ന് രാജ്യത്ത് ഇത്താരമൊരു രാഷ്ട്രീയ സാഹചര്യം ഉടലെടുക്കുന്നത്. 2020 ഡിസംബറിൽ നിലവിൽ വന്ന പാർലമെന്റിനു അടുത്ത വർഷം ഡിസംബർ വരെ കാലാവധിയുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *