കുവൈറ്റിൽ കഴിഞ്ഞ ഒന്നര വർഷത്തിനിടെ സഹൽ ആപ്പ് ഉപയോഗിച്ചത് ഒരു മില്യണിലേറെ ആളുകൾ
കുവൈറ്റിൽ കഴിഞ്ഞ ഒന്നര വർഷത്തിനിടെ സഹൽ ആപ്പ് സേവനം ഉപയോഗപ്പെടുത്തിയത് ഒരു മില്യണിൽ ഏറെ ആളുകൾ. സർക്കാർ സേവനങ്ങളും, ഇടപാടുകളും ഇലക്ട്രോണിക് രീതിയിൽ ഉപയോഗിക്കുന്നതിനായി മന്ത്രിസഭ കൊണ്ടുവന്ന ഡിജിറ്റൽ ഉല്പന്നങ്ങളിലൊന്നാണിതെന്ന് സഹലിന്റെ വ്യക്താവ് യുസഫ് കാസേം പറഞ്ഞു. സഹൽ ആപ്പ് 2021 സെപ്റ്റംബറിലാണ് ലോഞ്ച് ചെയ്തത്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ കണക്കുകൾ പ്രകാരണമാണ് ഉപഭോക്താക്കളുടെ എണ്ണം വ്യക്തമായത്. 10.6 മില്യണിലധികം സേവനങ്ങൾ ഈ കാലയളവിൽ പൂർത്തിയാക്കിയിട്ടുണ്ട്. സഹൽ ആപ്പ്ളിക്കേഷനുമായി ചേർന്ന സർക്കാർ ഏജൻസികളുടെ എണ്ണം 12 ൽ നിന്ന് 29 ആയി ഉയർന്നു. സേവനങ്ങളുടെ എണ്ണം 123 ൽ നിന്നും 284 ആയി ഉയർന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു വ്യക്തമാക്കുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue
Comments (0)