ആയിരത്തിലധികം പ്രവാസി അധ്യാപകരെ പിരിച്ചുവിടുമെന്ന് റിപ്പോർട്ട്
കുവൈത്ത് സിറ്റി: ഈ അധ്യയന വർഷത്തിന്റെ അവസാനത്തോടെ ആയിരത്തിലധികം അധ്യാപകരെ പിരിച്ചുവിടുമെന്ന് സൂചന.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇതിൽ അവലോകനം നടത്തിവരുകയാണെന്ന് ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് കുവൈത്ത് ടൈംസ് റിപ്പോർട്ടുചെയ്തു. സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഓരോ മേഖലകളും അവർക്ക് അനിവാര്യമായും വേണ്ട അധ്യാപകരുടെ എണ്ണം, നിലനിർത്തേണ്ടവർ, പിരിച്ചുവിടേണ്ടവർ എന്നിവ വിലയിരുത്തിവരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. മേയ് അവസാനത്തിൽ ഇത് വ്യക്തത വരും.
കുവൈത്ത് യൂനിവേഴ്സിറ്റി, പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എജുക്കേഷൻ ആൻഡ് ട്രെയിനിങ് എന്നിവിടങ്ങളിൽ നിന്ന് ബിരുദവും മറ്റു യോഗ്യതകളും നേടി പുറത്തിറങ്ങുന്ന കൂടുതൽ സ്വദേശികളെ പുതിയ അധ്യയന വർഷത്തിൽ അധ്യാപകരായി ലഭിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രതീക്ഷ. ഇവരെ സ്വാഗതം ചെയ്യുന്നതിനായി രണ്ടാം സ്കൂൾ ടേമിന്റെ അവസാനത്തിനായി വിദ്യാഭ്യാസ മേഖലകൾ കാത്തിരിക്കുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, യോഗ്യരായ സ്വദേശി അധ്യാപകരുടെ ലഭ്യതക്ക് അനുസരിച്ചായിരിക്കും പ്രവാസി അധ്യാപകരുടെ പിരിച്ചുവിടൽ നടപ്പാക്കുക എന്നാണ് സൂചന. രാജ്യത്ത് അധ്യാപക ജോലിയിൽ പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കാൻ നേരത്തേ നീക്കം നടന്നിരുന്നു. കഴിഞ്ഞ അധ്യയന വർഷത്തിന്റെ അവസാനത്തോടെ രണ്ടായിരത്തോളം വിദേശി അധ്യാപകരുടെ സേവനം അവസാനിപ്പിക്കുമെന്ന് റിപ്പോർട്ടുകളും ഉണ്ടായിരുന്നു. എന്നാൽ യോഗ്യരായ സ്വദേശി അപേക്ഷകർ ഇല്ലാത്തത് ഇതിന് തടസ്സമായി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue
Comments (0)