കുവെെത്തിലെ പ്രവാസി ലൈസൻസ്; പുതിയ ചട്ടങ്ങൾ തയാറാക്കുന്നു, വ്യവസ്ഥകള്‍ ഇങ്ങനെ
കുവൈത്ത് സിറ്റി: കുവൈറ്റിൽ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് നിയന്ത്രിക്കാൻ നീക്കം. ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്ന പ്രവാസികളുടെ മിനിമം വേതനം വർധിപ്പിക്കണമെന്നാണ് പ്രധാന വ്യവസ്ഥ. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പുതിയ നിയമങ്ങൾ തയ്യാറാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ട്രാഫിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ പുതിയ ചട്ടങ്ങൾ തയ്യാറാക്കിയത്. ചില പ്രത്യേക തൊഴിലുകൾക്കു മാത്രമേ ഡ്രൈവിങ് ലൈസൻസ് ലഭിക്കൂവെന്നാണ് റിപ്പോർട്ട്. ലൈസൻസ് മാനദണ്ഡങ്ങൾ പാലിക്കാത്ത പ്രവാസികൾക്കെതിരായ നടപടി രാജ്യത്ത് തുടരുകയാണ്.കുവൈറ്റിൽ രണ്ട് വർഷം ജോലി ചെയ്തവരും കുറഞ്ഞത് 600 ദിനാർ ശമ്പളവും ബിരുദവും ഉള്ള പ്രവാസികൾക്ക് രാജ്യത്ത് ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാൻ അനുമതിയുണ്ട്. ലൈസൻസിന് അപേക്ഷിക്കുന്ന സമയത്തെ യോഗ്യതകൾ പിന്നീട് നഷ്ടപ്പെട്ടാൽ ലൈസൻസുകൾ സ്വയമേവ റദ്ദാക്കപ്പെടും. ലൈസൻസ് റദ്ദാക്കിയിട്ടും വാഹനമോടിക്കുന്നതായി കണ്ടെത്തിയാൽ അവരെ രാജ്യത്തുനിന്ന് നാടുകടത്തുമെന്നും അധികൃതർ അറിയിച്ചു. 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്ന കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQau
Comments (0)