
embassyഇന്ത്യൻ സംസ്കാരം വിളിച്ചോതി ‘ഫെസ്റ്റിവൽ ഓഫ് ഇന്ത്യ ഇൻ കുവൈത്ത്’; പരിപാടിയിലേക്ക് നിങ്ങൾക്കും പ്രവേശിക്കാം, രജിസ്ട്രേഷൻ തുടങ്ങി
കുവൈത്ത് സിറ്റി; ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 17-ന് വെള്ളിയാഴ്ച വൈകുന്നേരം 5:30 മുതൽ 7:30 വരെ embassy സാൽമിയയിലെ അബ്ദുൾഹുസൈൻ അബ്ദുൾരിദ തിയേറ്ററിൽ ‘ഫെസ്റ്റിവൽ ഓഫ് ഇന്ത്യ ഇൻ കുവൈത്ത്’ സംഘടിപ്പിക്കുന്നു. അനിരുദ്ധ് വർമ്മ കളക്ടീവിന്റെ ബോളിവുഡ് ഫ്യൂഷൻ, ഖുത്ബി ബ്രദേഴ്‌സിന്റെ ഖവാലി, ഹസൻ ഖാന്റെയും ടീമിന്റെയും രാജസ്ഥാനി ഫോക്ക് എന്നിവയുൾപ്പെടെ ഇന്ത്യയിലെ പ്രശസ്ത സാംസ്‌കാരിക ട്രൂപ്പുകൾ വിവിധ ഇന്ത്യൻ സാംസ്‌കാരിക പ്രകടനങ്ങൾ അവതരിപ്പിക്കും. രജിസ്ട്രേഷൻ വഴിയാണ് ഇവന്റിലേക്കുള്ള പ്രവേശനം നേടാൻ കഴിയുക. താൽപ്പര്യമുള്ള ആളുകൾ https://t.co/CWY9EqZ0x6 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue
Comments (0)