truffle കുവൈത്തിൽ ട്രഫിൾ വില കുറഞ്ഞു; കാരണം ഇതാണ്
കുവൈത്ത് സിറ്റി: കുവൈത്തിൽ ട്രഫിൾ വില കുറഞ്ഞു. ലഭ്യത വർധിച്ചതിനെ തുടർന്ന് വിപണിയിൽ വില ഇടിഞ്ഞത്. truffle വിവിധ രാജ്യങ്ങളിൽ നിന്നുള്ള ട്രഫിൽ ഇറക്കുമതി അടുത്തിടെ വർദ്ധിച്ചിരുന്നു. ഒരു കിലോ സിറിയൻ ട്രഫിളിന് നേരത്ത് 30 മുതൽ 50 ദീനാർ വരെ ആയിരുന്നു വില. നിലവിൽ ഈ വില 10 മുതൽ 12 വരെ ദീനാറായിട്ടാണ് കുറഞ്ഞിരിക്കുന്നത്. തുടക്കത്തിൽ സൗദി ട്രഫിൾ കിലോക്ക് 50, 60 ദീനാർ വരെ ആയിരുന്നു. ഇതും കുത്തനെ കുറഞ്ഞിട്ടുണ്ട്. സിറിയൻ ട്രഫിൾ വിപണിയിൽ കൂടുതൽ ലഭ്യമാണ്. സൗദി, ഇറാഖി ട്രഫിളുകളും വിപണിയിലുണ്ട്. ഇടത്തരം വലുപ്പമുള്ള ഇറാഖി ട്രഫിളുകളുടെ വില 9-10 ദീനാർ മുതൽ ആരംഭിക്കുന്നു. വരും ദിവസങ്ങളിൽ വിലയിൽ ഇനിയും കുറവുണ്ടാകും. വില ഇടിഞ്ഞതോടെ നിരവധി പേരാണ് ട്രഫിൾ വാങ്ങാനെത്തുന്നതെന്നാണ് കച്ചവടക്കാർ പറയുന്നത്. മഴക്കും ഇടിമിന്നലിനും പിറകെ മരുഭൂമിയിലും മണലിന്റെ സാന്നിധ്യം ഉള്ളിടത്തും രൂപംകൊള്ളുന്ന മലയാളികളുടെ കൂണിനോട് സാദൃശ്യമുള്ള ഭക്ഷ്യവിഭവമാണ് ട്രഫിൾ. വെള്ള, തവിട്ട്, കറുപ്പ് നിറങ്ങളിൽ കാണുന്നു. ഒരേ സ്ഥലത്ത് 10 മുതൽ 20 എണ്ണം വരെ കൂട്ടമായി ഉണ്ടാവാറുണ്ട്. ഫോസ്ഫറസ്, സോഡിയം, കാൽസ്യം, പൊട്ടാസ്യം, പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, ധാതുക്കൾ എന്നിവ ഇതിൽ അടിങ്ങിയിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue
Comments (0)