Posted By user Posted On

otpകുവൈത്തിൽ ഓൺലൈൻ ഇടപാടുകൾക്ക് ഒടിപി നിർബന്ധമാക്കി

കുവൈത്ത് സിറ്റി : കുവൈത്തിൽ വാല്യു സ്റ്റോർ സേവനങ്ങളിൽ ഓൺലൈൻ പർച്ചേസുൾക്ക് ഏർപ്പെടുത്തിയ otp ഏറ്റവും കുറഞ്ഞ തുകയുടെ പരിധി റദ്ദാക്കുവാൻ ബാങ്കുകൾക്ക് കുവൈത്ത് സെൻട്രൽ ബാങ്ക് നിർദ്ദേശം നൽകി. എല്ലാ ബാങ്ക് ഇടപാടുകൾക്കും വേരിഫിക്കേഷൻ കോഡ് നിർബന്ധമാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. നൂറ് ഫിൽസിന്റെ ഇടപാട് ആയാൽ പോലും ഇത്തരത്തിൽ ഒടിപി നിർബദ്ധമാക്കണമെന്നാണ് നിർദേശം. ഈ നിബന്ധന ഇൻറർനെറ്റ്, ഐട്യൂൺസ് വഴി ആപ്ലിക്കേഷനുകൾ ഗെയിമുകൾ മുതലായവ വാങ്ങുന്നതിനും ബാധകമാണ്. കൊവിഡ് മഹാമാരി കാലത്ത് സെൻട്രൽ ബാങ്ക് റിമോട്ട് പേയ്മെന്റ് ഓപ്പറേഷനുകളുടെ (ടിഎപി) പരിധി 10 ദിനാറിൽ നിന്ന് 25 ദിനാറായി ഉയർത്തിയിരുന്നു. ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമായ പശ്ചാത്തലത്തിലാണ് പുതിയ നടപടി. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ നിരവധി പേരാണ് ഇന്റർനെറ്റ് പണമിടപാടുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് ഇരയായതായി ബാങ്കുകൾക്ക് പരാതി ലഭിച്ചത്. പലരും ഒടിപി നമ്പറുകൾ കൈമാറിയതിലൂടെയാണ് തട്ടിപ്പുകൾക്ക് ഇരയായത് എന്നും സെൻട്രൽ ബാങ്ക് അധികൃതർ വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *