flightഉത്തരം കണ്ടെത്താനാകാത്ത 9 വർഷങ്ങൾ; 239 യാത്രക്കാരുമായി പറന്നുയർന്ന ആ വിമാനം എവിടെ?
9 വർഷം മുൻപ് ദുരൂഹസാഹചര്യത്തിൽ കാണാതായ മലേഷ്യൻ വിമാനത്തിനു വേണ്ടി പുതിയ അന്വേഷണം flight വേണമെന്ന് ആവശ്യം. യുഎസ് കമ്പനിയായ ഓഷൻ ഇൻഫിനിറ്റിയെ വീണ്ടും അന്വേഷണം ഏൽപിക്കണമെന്നാണ് ആവശ്യമുയരുന്നത്. അന്ന് വിമാനത്തിൽ 239 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഈ യാത്രക്കാരുടെ ബന്ധുക്കളാണ് സംഭവത്തിൽ വീണ്ടും അന്വേഷണം വേണമെന്ന് മലേഷ്യൻ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 2014 മാർച്ച് 8ന് ക്വാലലംപുരിൽനിന്നു ബെയ്ജിങ്ങിലേക്കു പറക്കുന്നതിനിടെയാണ് വിമാനം ഭുരൂഹസാഹചര്യത്തിൽ കാണാതാകുന്നത്. എംഎച്ച് 370 വിമാനത്തിന്റെ അവശിഷ്ടങ്ങൾ പോലും ഈ 9 വർഷത്തിനിടയിൽ കണ്ടെത്താനായില്ല. മലേഷ്യ, ചൈന, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ചേർന്ന് ഇന്ത്യൻ സമുദ്രത്തിൽ നടത്തിയ 2 വർഷത്തെ തിരച്ചിൽ വിഫലമായിരുന്നു. തുടർന്നാണ് ഓഷൻ ഇൻഫിനിറ്റിയെ ചുമതലയേൽപിച്ചതെങ്കിലും 3 മാസത്തെ തിരച്ചലിനുശേഷം ഒന്നും കണ്ടെത്താനാകാതെ അവരും അന്വേഷണത്തിൽ നിന്ന് പിന്മാറുകയായിരുന്നു. നിർദിഷ്ട ആകാശപാത മാറി 7 മണിക്കൂറോളം വിമാനം പറന്നെന്ന കണ്ടെത്തൽ നേരത്തെ ഉണ്ടായിരുന്നു. ആശയവിനിമയ ഉപാധികളെല്ലാം വേർപെടുത്തിയശേഷമാണ് വിമാനം ഇത്തരത്തിൽ പറന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. തട്ടിക്കൊണ്ടുപോകൽ സാധ്യതയും പരിഗണിക്കുന്നുണ്ട്. വീണ്ടും ആവശ്യമുയർന്ന സ്ഥിതിക്ക് സർക്കാർ പുതിയ അന്വേഷണം അനുവദിച്ചേക്കുമെന്നാണു സൂചന.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue
Comments (0)