job time കുവൈത്തിൽ ഇനി ജീവനക്കാരുടെ ജോലി സമയം കുറയും
കുവൈത്ത് സിറ്റി : കുവൈത്തിൽ ഇനി ജീവനക്കാരുടെ ജോലി സമയം കുറയും. ദൈനംദിന ജോലി സമയം job time കുറയ്ക്കുവാൻ ആവശ്യപ്പെട്ട് കൊണ്ട് സമർപ്പിച്ച നിർദേശത്തിന് അംഗീകാരം ലഭിച്ചു. പാർലമെന്റിലെ മനുഷ്യാവകാശ സമിതിയാണ് ഡോ. മുഹമ്മദ് അൽ-ഹുവൈല എം. പി. സമർപ്പിച്ച നിർദേശത്തിന് അംഗീകാരം നൽകിയത്. പൗരന്മാർക്ക് നൽകുന്ന സേവനങ്ങൾക്കും ജീവനക്കാരുടെ അവകാശങ്ങൾക്കും ഒരേ പോലെ ദോഷകരമാകാത്ത വിധത്തിൽ ജീവനക്കാരുടെ ജോലി സമയം കുറയ്ക്കുകയോ അല്ലെങ്കിൽ ജോലിയുടെ ആവശ്യകതക്ക് അനുസൃതമായി ജീവനക്കാരന്റെ അഭ്യർത്ഥന പ്രകാരം ഇഷ്ടമുള്ള സമയം ജോലി ചെയ്യാനുള്ള അവസരം നൽകുകയോ ചെയ്യണമെന്നതായിരുന്നു എംപിയുടെ നിർദേശം. ഇതിലൂടെ ജീവനക്കാരുടെ മാനസികാരോഗ്യം മെച്ചപ്പെടുകയും ഉൽപ്പാദനക്ഷമത വർദ്ധിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഖത്തർ, ജപ്പാൻ, ന്യൂസിലാൻഡ്, സ്വീഡൻ, നെതർലൻഡ്‌സ്, റഷ്യ മുതലായ നിരവധി രാജ്യങ്ങളിൽ ഇത് നടപ്പിലാക്കി വിജയിച്ചതായും നിർദ്ദേശത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. നിലവിലെ ജോലി സമയത്തിലും ഹാജർ രേഖപ്പെടുത്തുന്നതിലും ജോലി സ്ഥലത്ത് നിന്ന് തിരിച്ചു പോകുന്നതിനും ഏർപ്പെടുത്തിയിട്ടുള്ള കാർക്കഷ്യം ജീവനക്കാരന്റെ ജോലി പ്രകടനം കുറയ്ക്കുന്നതായും ഇത് ജീവനക്കാരന്റെ മാനസികാരോഗ്യത്തിനും ദേഷമാകുന്നതായും അദ്ദേഹം നിർദേശത്തിൽ സൂചിപ്പിച്ചിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue
Comments (0)