eid കുവൈത്തിൽ റമദാൻ മാസത്തിൽ അനധികൃതമായി സംഭാവന പിരിക്കുന്നതിൽ കടുത്ത നിയന്ത്രണം
കുവൈത്ത് സിറ്റി: റമദാൻ മാസത്തിൽ സംഭാവന പിരിക്കുന്നതിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി eid കുവൈത്ത്. റമദാൻ മാസത്തിന്റെ മറവിൽ അനധികൃത പണപ്പിരിവുകൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് സാമൂഹികകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. സന്നദ്ധ സംഘടനകൾക്ക് മാത്രമാണ് രാജ്യത്ത് പണം പിരിക്കാൻ അനുമതിയുണ്ടാവുക. ഇതിനായി ഇത്തരം സംഘടനകൾ സാമൂഹിക തൊഴിൽകാര്യ മന്ത്രാലയത്തിൽനിന്ന് അനുമതി നേടേണ്ടതുണ്ട്. ചാരിറ്റി ഏജൻസിയുടെ ആസ്ഥാനങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും സംഭാവനകൾ സ്വീകരിക്കാൻ സാമൂഹിക മന്ത്രാലയത്തിൻറെ പ്രത്യേക അനുമതി വേണം. മന്ത്രാലയത്തിൻറെ സമ്മതപത്രവും ചാരിറ്റി ഏജൻസിയുടെ തിരിച്ചറിയൽ കാർഡും പ്രദർശിപ്പിക്കുന്ന ആളുകൾക്ക് മാത്രമാണ് പൊതുസ്ഥലങ്ങളിൽനിന്ന് പണം പിരിക്കാൻ അനുമതിയുണ്ടാവുക. ഓൺലൈൻ, ബാങ്ക് ട്രാൻസ്ഫർ, കെ-നെറ്റ് സംവിധാനം എന്നിവ വഴിയായിരിക്കണം ചാരിറ്റി അസോസിയേഷനുകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് സംഭാവനകൾ നൽകേണ്ടതെന്നും വ്യക്തികളിൽനിന്ന് കറൻസികൾ നേരിട്ട് സ്വീകരിക്കാൻ പാടില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ സംഭാവനകൾ നൽകുന്ന വ്യക്തിയുടെ പൂർണ വിവരങ്ങൾ ചാരിറ്റി ഏജൻസികൾ രേഖപ്പെടുത്തണം. സംഭാവന നൽകുന്നയാൾക്ക് രസീത് നൽകുകയും വേണം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue
Comments (0)