Posted By user Posted On

contract employees ഗൾഫ് രാജ്യങ്ങളിലെ സർക്കാർ മേഖലയിൽ ഏറ്റവും അധികം ശതമാനം പ്രവാസികൾ ജോലി ചെയ്യുന്നത് കുവൈത്തിൽ; പുതിയ കണക്കുകൾ പുറത്ത്

കുവൈത്ത് സിറ്റി : ഗൾഫ് രാജ്യങ്ങളിലെ സർക്കാർ മേഖലയിൽ ഏറ്റവും അധികം ശതമാനം വിദേശികൾ ജോലി contract employees ചെയ്യുന്നത് കുവൈത്തിലെന്ന് റിപ്പോർട്ട്. കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ആണ് ഇത് സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ പുറത്ത് വിട്ടത്. രാജ്യത്തെ മൊത്തം സർക്കാർ ജീവനക്കാരിൽ 23 ശതമാനം പേരും വിദേശികളാണെന്നാണ് ഇതിൽ പറയുന്നത്. ഏകദേശം നാല് ലക്ഷത്തി എൺപത്തി മൂവായിരത്തി ഇരുന്നൂറ്‌ പേരാണ് രാജ്യത്ത് പൊതു മേഖല സ്ഥാപനങ്ങളിൽ ആകെ ജോലി ചെയ്യുന്നത്. ഇതിൽ മൂന്ന് ലക്ഷത്തി എഴുപത്തി രണ്ടായിരത്തി എണ്ണൂറ് പേർ സ്വദേശികളാണ്. അതായത് 77 ശതമാനം. ഏകദേശം ഒരു ലക്ഷത്തി പത്തായിരത്തി നാനൂറു പ്രവാസികളാണ് കുവൈത്തിലെ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue

Comments (0)

Leave a Reply

Your email address will not be published. Required fields are marked *