കുവൈറ്റില്‍ കുട്ടികള്‍ക്കിടയിലെ
കുറ്റകൃത്യങ്ങളില്‍ റെക്കോര്‍ഡ് വര്‍ധന
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ജുവനൈല്‍ കുറ്റകൃത്യങ്ങളില്‍ കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത് റെക്കോര്‍ഡ് വര്‍ധനവെന്ന് റിപ്പോര്‍ട്ട്. 2022ലെ പബ്ലിക് പ്രോസിക്യൂഷന് ഓഫീസിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് അറ്റോര്‍ണി ജനറല്‍ കൗണ്‍സലര്‍ സാദ് അല്‍-സഫ്രാന്‍ പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലെ കണക്കുകള്‍ പ്രകാരമാണിത്. രാജ്യത്ത് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളുടെ ഇനം തിരിച്ചുള്ള സ്ഥിതിവിവരക്കണക്കുകളാണ് അറ്റോര്‍ണി ജനറല്‍ പുറത്തുവിട്ടത്. ഇതുപ്രകാരം 2022ല്‍ രാജ്യത്ത് ജുവനൈല്‍ കുറ്റകൃത്യങ്ങളില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടായത്. കുട്ടികള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ കുവൈറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തപ്പെട്ടത്. ആകെ 5,812 ജുവനൈല്‍ കുറ്റകൃത്യങ്ങള്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്യപ്പെട്ടു. സാമ്പത്തിക സ്ഥിതി വിവരക്കണക്കുകളും സ്രോതസ്സുകളും വെളിപ്പെടുത്തിക്കൊണ്ടുള്ള പ്രസ്താവനകള്‍ സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട് 1,426 കുറ്റകൃത്യങ്ങള്ളാണ് കഴിഞ്ഞ വര്‍ഷമുണ്ടായത്. 2021നെക്കാള്‍ 27 ശതമാനം വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായത്. ജുഡീഷ്യല്‍ വിധികള്‍ നടപ്പിലാക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് 369 കുറ്റകൃത്യങ്ങള്‍ 2022ലുണ്ടായി. മുന്‍ വര്‍ഷത്തേക്കാള്‍ 32 ശതമാനം വര്‍ദ്ധനവാണ് ഇതിലുണ്ടായത്. ഔദ്യോഗിക രേഖകളിലെ വ്യാജമായി ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട 611 കുറ്റകൃത്യങ്ങള്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായി. 2021നെക്കാള്‍ ശതമാനം വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായത്. മയക്കുമരുന്നുകളും സൈക്കോട്രോപിക് ലഹരിവസ്തുക്കളും ഉപയോഗിച്ചതും വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തപ്പെട്ടത് 2,687 കുറ്റകൃത്യങ്ങളാണ്. 2021നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം കേസുകള്‍ 16 ശതമാനം വര്‍ദ്ധിച്ചു. പ്രസ്സ്, മീഡിയ, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലും വലിയ വര്‍ധനവുണ്ടായി. കഴിഞ്ഞ വര്‍ഷം അത്തരം 3,086 കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും കണക്കുകള്‍ വ്യക്തമാക്കി. 2021-നെ അപേക്ഷിച്ച് 28 ശതമാനം വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായത്. ഗാര്‍ഹിക പീഡന കുറ്റകൃത്യ നിരക്കിലലാണ് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വര്‍ധനവുണ്ടായത്. 2022ല്‍ 2,223 കുറ്റകൃത്യങ്ങളാണ് ഈ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2021 നെക്കാള്‍ 42 ശതമാനം വര്‍ദ്ധനവ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB
Comments (0)