കുവൈറ്റ് ദേശിയ ദിനാഘോഷ വേളയിൽ മറ്റ് രാജ്യങ്ങളുടെ
പതാക വഹിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കും; മുന്നറിയിപ്പ്
കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷ വേളയിൽ മറ്റ് രാജ്യങ്ങളുടെ പതാകകൾ കണ്ടെത്തിയാൽ
കർശന നടപടിയുണ്ടാകുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇത് കൂടാതെ ട്രൈബൽ പതാകകൾ, ഒരു വിഭാഗത്തെയോ ഗ്രൂപ്പിനെയോ സൂചിപ്പിക്കുന്ന ചിഹ്നങ്ങൾ അല്ലെങ്കിൽ വാഹനത്തിന്റെ ബോഡിക്ക് പുറത്ത് ഏതെങ്കിലും അനൗദ്യോഗിക രേഖകൾ, സ്റ്റിക്കറുകൾ തുടങ്ങിയവ കണ്ടെത്തിയാലും വാഹനങ്ങൾ പിടിച്ചെടുക്കുന്നത് അടക്കമുള്ള നടപടികളുണ്ടാകും. ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കാൻ പൗരന്മാരോടും താമസക്കാരോടും ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ ആഹ്വാനം ചെയ്തു. നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB
Comments (0)