സുരക്ഷാ ഭീഷണിയെ തുടർന്ന് കുവൈറ്റിൽ വൻ മരങ്ങൾ മുറിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം
കുവൈത്ത് സിറ്റി: കുവൈറ്റിൽ സുരക്ഷാ ഭീഷണിയുള്ള വൻ മരങ്ങൾ മുറിക്കണമെന്ന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എയർ കണ്ടീഷനിംഗ്, വൈദ്യുതി യൂണിറ്റുകൾ തുടങ്ങിയവയുടെ സുരക്ഷയെ ബാധിക്കുന്ന വൻമരങ്ങൾ നീക്കം ചെയ്യാനാണ് വിദ്യാഭ്യാസ മന്ത്രാലയം പരിസ്ഥിതി പൊതു അതോറിറ്റിയോട് ആവശ്യപ്പെട്ടത്. ഹവല്ലി വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽ വരുന്ന കിൻഡർ ഗാർട്ടനുകൾ മുതൽ എല്ലാ തലങ്ങളിലുമുള്ള സ്കൂളുകളുടെ പരിധിയിലുള്ള മരങ്ങൾ മുറിക്കണമെന്നാണ് ആവശ്യം. ആകെ 120 സ്ഥാപനങ്ങൾക്ക് സമീപമുള്ള മരങ്ങൾ മുറിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കൊണോ കാർപസ്, സിദ്ർ, യൂക്കാലിപ്റ്റസ്, സലാം തുടങ്ങിയ മരങ്ങളാണ് മുറിക്കേണ്ടത്. ഇവയുടെ ആഴത്തിലുള്ള വേരുകളും ചില്ലകളും സുരക്ഷാ ഭീഷണിയുയർത്തുന്നുവെന്നാണ് ഉന്നയിച്ചിട്ടുള്ള കാരണം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB
Comments (0)