
കുവൈത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന; വിമാന ടിക്കറ്റിനും വലിയ ഡിമാൻഡ്
കുവൈത്ത് സിറ്റി: ദേശീയ ദിനവും അവധിദിനങ്ങളും ആഘോഷിക്കുന്നതിന് രാജ്യത്ത് വന്നുപോകുന്നവരുടെ എണ്ണത്തിൽ വർധന. ഇത് സംബന്ധിച്ച പുതിയ റിപ്പോർട്ടുകൾ പുറത്തു വന്നു. ഫെബ്രുവരി 23നും 27നും ഇടയിൽ 925 വിമാനങ്ങളിലായി 1,23,000 യാത്രക്കാർ കുവൈത്തിൽനിന്ന് പുറപ്പെടുമെന്ന് അൽ ഖബാസ് പത്രം റിപ്പോർട്ടു ചെയ്തു. യാത്രക്കാരുടെ എണ്ണം കൂടിയതോടെ വിമാന ടിക്കറ്റിനും വലിയ ഡിമാൻഡാണ്. ഇത് ചിലയിടങ്ങളിലേക്കുള്ള നിരക്ക് 200 ശതമാനത്തിലധികം വർധിക്കാൻ കാരണമായി. ബഹ്റൈനിലേക്കുള്ള ടിക്കറ്റിന് 200 ദീനാർ, ദുബൈയിലേക്കുള്ള ടിക്കറ്റിന് 280 ദീനാർ, ജിദ്ദയിലേക്ക് 220 ദീനാർ, ഇസ്തംബൂൾ 350 ദീനാർ, കൈറോ 300 ദീനാർ എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസങ്ങളിലെ നിരക്ക്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB
Comments (0)