Posted By user Posted On

കുവൈത്തിലെ ജഹറ റിസര്‍വിലേക്കുള്ള
പ്രവേശനം നിർത്തിവച്ചു; സന്ദര്‍ശകരുടെ പ്രവാഹം

കുവൈറ്റ്: സീസണിന്റെ അവസാനത്തെ അടയാളപ്പെടുത്തി കുവൈത്തിലെ ജഹ്‌റ റിസർവിലെ പൊതു സ്വീകരണം അടച്ചു. ഇത് സംബന്ധിച്ച് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. 2022/2023 സീസണിൽ റിസർവിലേക്ക് 3,000 സന്ദർശകരെയാണ് ഓൺലൈൻ ബുക്കിംഗ് വഴി ലഭിച്ചത്. സന്ദർശനത്തിലൂടെ അവർക്ക് പരിസ്ഥിതി സൈറ്റിനെ കുറിച്ച് പഠിക്കാനും വിവിധ പരിസ്ഥിതി നിരീക്ഷണ കേന്ദ്രങ്ങളിൽ പ്രവേശിക്കാനും കഴിഞ്ഞു. കൂടാതെ അതോറിറ്റിയുടെ സാമ്പത്തിക വകുപ്പിന്റെ അറിവോടെ പ്രവേശന കവാടത്തിൽ പ്രവേശന ഫീസ് അടച്ചതിനാൽ മുൻകൂർ റിസർവേഷൻ ഇല്ലാതെ റിസർവിലേക്ക് പ്രവേശിച്ച ആയിരക്കണക്കിന് പൗരന്മാരുണ്ടെന്ന് ഉറവിടങ്ങൾ പറഞ്ഞു. ഈ വർഷം റിസർവ് സന്ദർഷക സീസൺ മികച്ച വിജയമായിരുന്നു എന്നും അധികൃതർ അറിയിച്ചു. കുവൈറ്റിലെ വിവിധ രാജ്യങ്ങളിലെ നിരവധി എംബസികളുടെ പങ്കാളിത്തത്തോടെ വിവിധ തരത്തിലുള്ള നൂറുകണക്കിന് മരങ്ങൾ പ്രത്യേകിച്ച് കണ്ടൽക്കാടുകളും നട്ടുപിടിപ്പിച്ചതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB

Comments (0)

Leave a Reply

Your email address will not be published. Required fields are marked *