Posted By user Posted On

occupational health and safety കുവൈത്തിലെ ദേശീയ ദിന അവധി ദിവസങ്ങളിലും ആരോ​ഗ്യ കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കും

ദേശീയ അവധി ദിവസങ്ങളിൽ പൗരന്മാർക്കും താമസക്കാർക്കും സേവനം നൽകുന്നതിനായി occupational health and safety രാജ്യത്തുടനീളമുള്ള ആരോഗ്യ സൗകര്യങ്ങൾ തുറന്നിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. അവധി ദിവസങ്ങളിൽ 29 പ്രാഥമിക ശുശ്രൂഷാ കേന്ദ്രങ്ങൾ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുമെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ.അബ്ദുള്ള അൽ സനദ് പറഞ്ഞു. 13 കേന്ദ്രങ്ങൾ രാവിലെ ഏഴു മുതൽ അർധരാത്രി വരെ പ്രവർത്തിക്കും. ഇരുപത് ഡെന്റൽ ക്ലിനിക്കുകൾ രണ്ട് ഷിഫ്റ്റുകളിലായി രോഗികൾക്ക് സേവനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പകൽ ഷിഫ്റ്റ് രാവിലെ 7.30 ന് ആരംഭിച്ച് ഉച്ചയ്ക്ക് 2 ന് അവസാനിക്കും, രാത്രി ഷിഫ്റ്റ് ഉച്ചയ്ക്ക് 2 ന് ആരംഭിച്ച് രാത്രി 9 ന് അവസാനിക്കും. അമിരി ഹോസ്പിറ്റൽ എമർജൻസി ഡെന്റൽ ക്ലിനിക് 24/7 പ്രവർത്തിക്കും. ആരോഗ്യ ഉദ്യോഗസ്ഥർ നൽകുന്ന മാർഗനിർദേശങ്ങൾ പാലിക്കാനും സനദ് പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *